കൊച്ചി: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മെയ് 18ലെ അബുദാബി-കൊച്ചി വിമാനത്തിലെത്തിയശേഷം മെഡിക്കല്‍ കോളേജ് ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന എറണാകുളം സ്വദേശിയായ 38 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗംസ്ഥിരീകരിച്ച 47 വയസുള്ള ആളും മെയ് 18ലെ അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയശേഷം മെഡിക്കല്‍ കോളേജ് ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയാണ്.
എട്ടു പേരെ പുതിയതായി ഇന്നലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. നാലു പേര് കളമശേരി മെഡിക്കല്‍ കോളേജിലും മൂന്നു പേര് പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. എറണാകുളം ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 44 പേര് നിരീക്ഷണത്തിലുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ് 22, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ഒന്നും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ മൂന്നും പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മൂന്നും സ്വകാര്യ ആശുപത്രികളില്‍ 15 പേര് വീതം നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആണ്. ഒമ്പതു പേര് കളമശേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളം- 4, മലപ്പുറം-1, പാലക്കാട്-2, കൊല്ലം-1, ഉത്തര്‍പ്രദേശ്-1, തൃശൂര്‍-1, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ സംസ്ഥാനം/ജില്ല തിരിച്ചുള്ള കണക്ക്.
670 പേരെ കൂടി ജില്ലയില്‍ പുതിയതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 638 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4754 ആയി. ഇതില്‍ 84 പേര് ഹൈറിസ്ക്ക് വിഭാഗത്തിലും 4670 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
കളമശേരി മെഡിക്കല്‍ കോളേജ്-4, കരുവേലിപ്പടി താലൂക്ക് ആശുപത്രി-1, സ്വകാര്യ ആശുപത്രി-1 എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം. ജില്ലയില്‍ നിന്നും 97 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 92 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇതില്‍ രണ്ടെണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. ഇനി 124 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. പുതുക്കിയ മാനദണ്ഡപ്രകാരമുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്നേറ്റെഡ് മൊബൈല്‍ കളക്ഷന്‍ ടീം (ഡിഎംസിറ്റി) കൊറോണ കെയര്‍ സെന്ററുകളില്‍ നിന്ന് ഇന്നലെ 30 സാമ്പിളുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: