ന്യൂദല്‍ഹി : അക്കാദമിക താത്പ്പര്യം പരിഗണിച്ച് നിര്‍ത്തിവെച്ചിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കേന്ദ്രം ഇതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവയെല്ലാം പാലിച്ചെങ്കില്‍ മാത്രമേ പരീക്ഷാ നടത്താന്‍ സാധിക്കൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക താത്പ്പര്യം കണക്കിലെടുത്താണ് എല്ലാ സംസ്ഥാനങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടത്തുന്നതിനു ലോക്ഡൗണ്‍ നടപടികളില്‍ നിന്ന് ഇളവ് അനുവദിക്കുന്നത്. പരീക്ഷാ നടത്തിപ്പിന് അനുമതിക്കായി വിവിധ സംസ്ഥാനങ്ങളും സിബിഎസ്ഇയും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലാ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കത്ത് അയച്ചു. കണ്ടെയ്മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ല. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
പരീക്ഷ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. തെര്‍മല്‍ സ്ക്രീനിങ്ങും സാനിറ്റൈസറും ഉറപ്പുവരുത്തണം. സ്കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എത്തുന്നതിനായി സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ അവരുടെ ഉത്തരവാദിത്തത്തില്‍ പ്രത്യേക ബസുകള്‍ ക്രമീകരിക്കണം. എന്നാല്‍ പരീക്ഷ നടത്തിപ്പിനുള്ള തിയതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: