Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷയല്ല, കുട്ടികളുടെ ജീവനാണ് വലുത്; നിങ്ങള്‍ തീരുമാനിക്കേണ്ട; ഞങ്ങള്‍ പറയാം; കേരള ചീഫ് സെക്രട്ടറിയോട് കേന്ദ്രം; ഗത്യന്തരമില്ലാതെ പിണറായി

കോവിഡ് വ്യാപന സാധ്യത ശക്തവും ഗതാഗത സൗകര്യം പരിമിതവുമായ ഈ സമയത്ത് നിങ്ങള്‍ പരീക്ഷ നടത്താന്‍ എന്താണ് ധൃതിയെന്നും പരീക്ഷയല്ല, കുട്ടികളുടെ ജീവനാണ് വലുതെന്ന ബോധ്യം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 11:55 am IST
in Kerala

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാലാംഘട്ട ലോക്ക്ഡൗണ്‍ തുടരുന്ന സമയത്തും സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് ഉചിതമായ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. മേയ് 26 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. കുട്ടികളും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും ഈ തീരുമാനത്തിനെതിരേ രംഗത്തു വന്നിരുന്നു. എന്നാല്‍, പരീക്ഷ മാറ്റില്ല എന്ന കര്‍ശ നിലപാടായിരുന്നു മുഖ്യമന്ത്രി തുടര്‍ച്ചയായി സ്വീകരിച്ചത്. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തോടുള്ള ചോദ്യത്തോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പരീക്ഷ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നല്ല രീതിയില്‍ നടത്താന്‍ അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതേത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും എച്ച്ആര്‍ഡി മന്ത്രാലയത്തിനും നിരവധി പരാതികള്‍ ലഭിച്ചു. ഇതോടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു.  

കേരള ചീഫ് സെക്രട്ടറിയെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നു ബന്ധപ്പെട്ട് ശക്തമായ താക്കീതാണ് നല്‍കിയത്. കോവിഡ് വ്യാപന സാധ്യത ശക്തവും ഗതാഗത സൗകര്യം പരിമിതവുമായ ഈ സമയത്ത് നിങ്ങള്‍ പരീക്ഷ നടത്താന്‍ എന്താണ് ധൃതിയെന്നും പരീക്ഷയല്ല, കുട്ടികളുടെ ജീവനാണ് വലുതെന്ന ബോധ്യം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസ് വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടെന്നും പരീക്ഷകള്‍ക്കടക്കമുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അറിയിക്കുമെന്നും വ്യക്തമാക്കി. പരീക്ഷകള്‍ മാറ്റിയില്ലെങ്കില്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്ന അന്ത്യശാസനം കൂടി ലഭിച്ചതോടെ പിണറായി സര്‍ക്കാര്‍ കുടങ്ങി.  

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്‌ക്കു പുറത്തുള്ള കാര്യമായാണ് ഇതു ചീഫ് സെക്രട്ടറി അവതരിപ്പിച്ചത്. പരീക്ഷകള്‍ മാറ്റാതെ മറ്റു വഴിയില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി ഇതിനു വഴങ്ങി. മറ്റു മന്ത്രിമാരും പരീക്ഷ മാറ്റുന്നതാകും ഉചിതമെന്നും സര്‍ക്കാര്‍ പിടിവാശി മൂലം പരീക്ഷ നടത്തി ദൗര്‍ഭാഗ്യകരമായി എന്തെങ്കിലും സംഭവിച്ചാല്‍ വലിയ തിരിച്ചടിയാകുമെന്നും യോഗത്തെ അറിയിച്ചു.വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഇതേ അഭിപ്രായമാണ് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കൈക്കൊണ്ടത്.  

പരീക്ഷ നടത്തിയാല്‍ വീടു മുതല്‍ പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള യാത്രവരെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. പൊതു ഗതാഗതം പൂര്‍ണ്ണമായും സര്‍വ്വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍  രക്ഷിതാക്കളുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്ക് എത്താനിരുന്നത്.    

തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ല വിട്ട് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍  അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് മറ്റ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുമായിരുന്നു. സംസ്ഥാനത്തിനുള്ളില്‍ തന്നെ 33 ഹോട്ട് സ്പോട്ടുകള്‍ ഉണ്ട്. ഈ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ചും വ്യക്തമായ ധാരണയില്ല.   ഈ വിദ്യാലയങ്ങളില്‍ നിരീക്ഷണത്തിനായി എത്തുന്ന  അധ്യാപകരുടെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.  

മലബാര്‍ പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് കടുത്ത നിലപാടിലായിരുന്നു. ഈ പ്രദേശങ്ങളിലെ യാത്ര സംബന്ധിച്ച്  അനിശ്ചിതത്വം നിലനില്‍ക്കുകയിരുന്നു.. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ തെക്കന്‍ മേഖലകളില്‍ കെഎസ്ആര്‍ടിസി മാത്രം ഉപയോഗിച്ച് എല്ലാ സ്‌കൂളുകളിലേക്കും യാത്ര ഒരുക്കുക അപ്രായോഗികമാണ്. കൂടാതെ പരീക്ഷാ  ദിവസങ്ങളില്‍ ബസ് ഡിപ്പോകളില്‍ ഉണ്ടാകുന്ന തിരക്കും ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കിയിരുന്നു. കേന്ദ്രത്തിന്റെ കര്‍ശന ഇടപെടലോട് ഈ ആശങ്കള്‍ക്കാണ് അറുതി വന്നിരിക്കുന്നത്.  

Tags: modiexampinarayiഎസ്എസ്എല്‍സിtom jose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.