കോഴിക്കോട്: മീഞ്ചന്ത രാമകൃഷ്ണമിഷന്‍ സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ദിവസം നല്‍കാനായി ആയിരത്തില്‍പ്പരം മാസ്ക്കുകള്‍ നിര്‍മ്മിച്ചു. വിദ്യാര്‍ത്ഥികളായ കെ. അഞ്ജന, എം. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാസ്ക് നിര്‍മ്മാണം. വളണ്ടിയര്‍ ലീഡര്‍മാരായ ആര്‍ച്ച, അലന് എന്നിവര്‍ പ്രിന്‍സിപ്പാള്‍ മനോജ് കുമാറിന് മാസ്ക്കുകള്‍ കൈമാറി.
അഴിയൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാസ്ക്കുകള്‍ വിതരണം ചെയ്തു. ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജിത്ത് തയ്യില്‍ വിമുക്തഭടന് രാജീവനു നല്കി ഉദ്ഘാടനം ചെയ്തു. രഗിലേഷ് അഴിയൂര്‍, പ്രദീപ്കുമാര്‍, കെ.വി. രത്നേഷ്, സ്നിഗിന്‍, പ്രസാദ് നട്ടുച്ചലില്, രോഷിന്, ഒ.പി. ഷൈനു എന്നിവര്‍ നേതൃത്വം നല്കി.
കോര്പറേഷന് 49-ാം ഡിവിഷന് മാറാട് വാര്‍ഡിലെ മാസ്ക്ക് വിതരണവും ആരോഗ്യസേതു ആപ്പ് ക്യാമ്പയിനും ജസ്റ്റിസ് എ. സുകുമാരന്‍ മാസ്ക്ക് നല്കി ബിജെപി സംസ്ഥന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, ബിജെപി ഏരിയ ജനറല്‍ സെക്രട്ടറി സി.വി. ശ്രീധര്‍മന്‍, മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് രമ്യമുരളി, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിഷാദ്കുമാര്‍, വാര്‍ഡ് കണ്‍വീനര്‍ പത്മനാഭന്, ബിജെപിഏരിയ സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: