പിറവം: കണ്ണീറ്റ്മലയില് സംഭരണശാലയിലേക്ക് കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ നാട്ടുകാര്‍ തടഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നാലോടെ രണ്ട് വാഹനങ്ങളിലായി സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നത്.
ജനവാസകേന്ദ്രമായ കണ്ണീറ്റുമലയില്‍ സ്ഫോടക സംഭരണശാല സ്ഥാപിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കത്തെ നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. സ്വകാര്യവ്യക്തി എഡിഎമ്മിന് വീണ്ടും അപേക്ഷ നല്കി. ഒരു മാസത്തിനുള്ളില്‍ പരാതിയുള്ളവര്‍ രേഖാമൂലം അറിയിക്കണമെന്നുള്ള ഉത്തരവ് നഗരസഭ അധികൃതര്‍ മറച്ച് വച്ചതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ബിജെപി മദ്ധ്യമേഖല ഉപാദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ കണ്ണീറ്റ്മല സന്ദര്‍ശിച്ചിരുന്നു. സ്ഫോടക സംഭരണശാല സ്ഥാപിക്കുന്നതിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. അഗ്നിരക്ഷാസേനയ്ക്ക് എത്തിച്ചേരാന്‍ പോലും സാധിക്കാത്ത സ്ഥലത്താണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജനറല്‍ സെക്രട്ടറി എം.എസ്. കൃഷ്ണകുമാര്‍, നഗരസഭ പ്രസിഡന്റ് പി.സി. വിനോദ്, കൗണ്‍സിലര്‍മാരായ സിജി സുകുമാരന്‍, ഐഷ മാധവന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എതിര്‍പ്പിനെ തുടര്‍ന്ന് സ്ഫോടകവസ്തു കൊണ്ടുവന്ന വാഹനം തിരിച്ച് വിട്ടു.
നഗരസഭ അധികൃതരുടെ ഒത്താശയോട് കൂടിയാണ് നിരവധി വിദ്യാലയങ്ങള്‍ക്ക് സമീപം സ്ഫോടകസംഭരണശാല സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതെന്ന് ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത് പറഞ്ഞു. പിറവം ജനമൈത്രി പോലീസ് സ്റ്റേഷന് ഓഫീസര്‍ എം. അജയമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: