കാക്കനാട്: ലോഡ്ജില്‍ പണംവച്ച് ചീട്ടുകളിച്ച ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് പ്രസിഡന്റും യുവജന ക്ഷേമ ബേര്‍ഡിന്റെ തൃക്കാക്കര നഗരസഭാ കോ-ഓര്‍ഡിനേറ്ററുമായ സലാഹുദ്ദീന്, തൃക്കാക്കര സ്വദേശികളായ നിഷാദ്, നജീബ്, അനീര്‍, ജലീല്‍, സുനീര്‍, ഷഫീര്‍ തുടങ്ങിയവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 7,700 രൂപയും പോലീസ് പിടിച്ചെടുത്തു.
പടമുകളിലെ ലോഡ്ജില്‍ പണം വെച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: