Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രാജ്യത്തേയും മോദിയെയും വിമര്‍ശിച്ച അഫ്രീദിക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍; ആവശ്യമെങ്കില്‍ രാജ്യം കാക്കാന്‍ തോക്കെടുക്കുമെന്ന് ഹര്‍ഭജന്‍

ഏഴു ലക്ഷം വരുന്ന പാക് ആര്‍മിക്ക് പാകിസ്താനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യയിലെ കശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണയ്‌ക്കുന്നത്.'- ഇതായിരുന്നു അഫ്രീദിയുടെ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 12:50 pm IST
in Cricket

ന്യൂദല്‍ഹി: രാജ്യത്തേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോശം ഭാഷയില്‍ വിമര്‍ശിച്ച് പാക് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദിക്കെതിരേ അതിരൂക്ഷ മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍.ഹര്‍ഭജന്‍സിങ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നവരാണ് ട്വിറ്ററിലൂടെ അഫ്രീദിക്കെതിരേ രംഗത്തെത്തിയത്.  

പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച അവസരത്തിലാണ് അഫ്രീദി ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇന്ന് ലോകം വലിയ ഒരു രോഗത്തിന്റെ പിടിയിലാണ്. എന്നാല്‍ അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാകിസ്താന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. പക്ഷേ ഏഴു ലക്ഷം വരുന്ന പാക് ആര്‍മിക്ക് പാകിസ്താനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യയിലെ കശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണയ്‌ക്കുന്നത്.’- ഇതായിരുന്നു അഫ്രീദിയുടെ പരാമര്‍ശം.

ഹര്‍ഭജന്‍ സിങ്ങായിരുന്നു അഫ്രീദിക്കെതിരേ ആദ്യം മറുപടിയുമായി രംഗത്തെത്തിയത്. നേരത്തേ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഫ്രീദിയുടെ ഫൗണ്ടേഷന് സഹായം നല്‍കി വിവാദം വരുത്തിവച്ചവരാണ് ഹര്‍ഭജനും യുവരാജും. എന്നാല്‍, ഇന്ത്യയ്‌ക്കും മോദിക്കുമെതിരേ അഫ്രീദി അധിക്ഷേപവുമായി എത്തിയതോടെ പാക് താരവുമായുള്ള എല്ലാം ബന്ധവും അവസാനിപ്പിച്ചെന്ന് ഹര്‍ഭജന്‍. അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണ്. മനുഷ്യത്വത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ എന്നോട് സഹായം ചോദിച്ചു, ഞാന്‍ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തില്‍ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ല’  ഹര്‍ഭജന്‍ വ്യക്തമാക്കി. ജനങ്ങള്‍ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍, പാക്ക് അധീന കശ്മീരില്‍ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകള്‍ അതിരു ലംഘിക്കുന്നതാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.  

ഇന്ത്യയ്‌ക്കും പ്രധാനമന്ത്രിക്കുമെതിരായ അഫ്രീദിയുടെ വാക്കുകള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് യുവരാജ് വ്യക്തമാക്കി. ഇരുപത് കോടി ജനങ്ങളുടെ പിന്തുണയുണ്ട് ഏഴ് ലക്ഷം വരുന്ന പാകിസ്ഥാന്‍ സൈന്യത്തിന് എന്നാണ് അഫ്രീദി പറയുന്നത്. എങ്കിലും അവര്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി കശ്മീരിന് വേണ്ടി യാചിക്കുകയാണ്. അഫ്രീദിയെയും ഇമ്രാനെയും ബജ്വയെയും പോലുള്ള കോമാളികള്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പുന്നത് പാകിസ്ഥാനി ജനതയെ വിഡ്ഢികളാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഇതു കൊണ്ടൊന്നും കശ്മീര്‍ സ്വന്തമാക്കാമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതേണ്ടതില്ല. ബംഗ്ലാദേശിന്റെ കഥ ഓര്‍മ്മയുണ്ടല്ലോ അല്ലേയെന്നായിരുന്നു ഗംഭീറിന്റെ മറുപടി.  കശ്മീര്‍ അന്നും ഇന്നും എന്നും ഞങ്ങളുടേതാണ്. നിങ്ങള്‍ക്ക് 22 കോടി പേരുണ്ടെങ്കിലും ഞങ്ങളുടെ ഒരാള്‍ നിങ്ങളുടെ 15 ലക്ഷം പേര്‍ക്ക് തുല്യമാണ്. ബാക്കി സ്വന്തം ഇരുന്ന് കണക്കുകൂട്ടിക്കോയെന്നായിരുന്നു ധവാന്റെ ട്വീറ്റ്.  

Tags: cricketpakistanയുവരാജ് സിംഗ്ഹര്‍ഭജന്‍ സിങ്ഗൗതം ഗംഭീര്‍ശിഖര്‍ ധവാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.