Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

താരപരിവേഷത്തിന് അവധി നല്‍കി; തനി കര്‍ഷകനായി തൂമ്പയെടുത്ത് മണ്ണിലിറങ്ങി: ലോക്ഡൗണ്‍ ആഘോഷമാക്കി സുരാജ് വെഞ്ഞാറമൂട്

താരപരിവേഷത്തിന് അവധി നല്‍കി ലോക്ഡൗണ്‍ വെഞ്ഞാറമൂട്ടില്‍ തന്നെ ആഘോഷമാക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, പത്ര ദൃശ്യ മാധ്യമങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങുകള്‍... എല്ലാത്തിലും സജീവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 07:18 pm IST
inAgriculture

രജിത 

വെഞ്ഞാറമൂട്: താരപരിവേഷത്തിന് അവധി നല്‍കി ലോക്ഡൗണ്‍ വെഞ്ഞാറമൂട്ടില്‍ തന്നെ ആഘോഷമാക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, പത്ര ദൃശ്യ മാധ്യമങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങുകള്‍… എല്ലാത്തിലും സജീവം. കമ്മ്യൂണിറ്റി കിച്ചണിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എത്തിച്ചും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തും, വിവിധ സംഘടനകളുടെ പച്ചക്കറി വിളവെടുപ്പ്, നടീല്‍ ഉദ്ഘാടകനായും ലോക്ഡൗണിലും വെഞ്ഞാറമൂട്ടില്‍ സുരാജ് നിറസാന്നിധ്യമാകുന്നു.

വീട്ടിലുള്ള സമയത്ത് കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ സന്ദേശ പരിപാടികള്‍ ചെയ്തു കൊണ്ടിരിക്കുന്നു. മാസ്‌ക് എന്ന പ്രോഗ്രാമാണ് വിഷുദിനത്തില്‍ റെക്കോര്‍ഡ് ചെയ്തത്. കിടപ്പുമുറിയില്‍ സജ്ജമാക്കിയ സ്മാര്‍ട്ട് ഫോണുകള്‍ വഴിയാണ് റെക്കോഡിങ്. അനുകരണകലയിലെ വഴികാട്ടിയായിരുന്ന സഹോദരന്‍ സജി.വി.വി റെക്കോര്‍ഡിങിനുള്ള സഹായം ചെയ്തു കൊടുക്കും.

മാസ്‌ക് എങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷയും സഹായവുമാകുമെന്നതിനെ കുറിച്ചാണ് മാസ്‌ക് എന്ന പ്രോഗ്രാം ഒരുക്കിയത്. സുരാജ് തന്നെയാണ് മാസ്‌ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും. കൂടാതെ സാമൂഹിക ബോധവല്‍ക്കരണ പരിപാടികളും പോലീസിനും അഗ്‌നി ശമന സേനയ്‌ക്കും ആരോഗ്യ വകുപ്പിനും പിന്തുണ നല്‍കുന്ന വീഡിയോ സന്ദേശങ്ങളും ഇതിനകം വീട്ടിലിരുന്നു ചെയ്തുകൊടുത്തു.  കോവിഡ് കാലത്തു പ്രതിഫലം വാങ്ങാതെ ഏറ്റവും അധികം കോവിഡ് ബോധവത്കരണ വീഡിയോകള്‍ ചെയ്ത ക്രെഡിറ്റും അദ്ദേഹത്തിന് സ്വന്തം. അതിന് ജില്ല കളക്ടര്‍ വിളിച്ചു പ്രത്യേക അഭിനന്ദനവും അറിയിച്ചു.  

ലോക് ഡൗണ്‍ കാലത്ത്  ഷൂട്ടിങ്ങുകള്‍ക്ക് അവധി കൊടുത്ത് കലൂരിലെ ഫ്‌ലാറ്റില്‍ നിന്നും മാര്‍ച്ച് 15ന് വെഞ്ഞാറമൂട്ടിലെ കുടുംബ വീട്ടിലെത്തിയ സുരാജിന് ഇപ്പോള്‍ ഒന്നിനും സമയം തികയുന്നില്ലങ്കിലും പുറത്തെ പ്രവര്‍ത്തനവും വീടിനകത്ത് റെക്കോര്‍ഡിങ്ങും കഴിഞ്ഞാല്‍ കുടുംബാംഗങ്ങളോടൊപ്പമാണ്. വളരെ നാളുകള്‍ക്ക് ശേഷമാണു കുടുംബവീട്ടില്‍ അമ്മയോടും സഹോദരങ്ങളോടുമൊപ്പം സമയം ചിലവഴിക്കുന്നത്. കൃഷി, പെയിന്റിങ്, കുട്ടികളുടെ കലാഭിരുചി പരിപോഷണം, പാചക പരീക്ഷണങ്ങള്‍ ഇങ്ങനെ നീണ്ടുപോകുകയാണ് വീട്ടു വിശേഷങ്ങള്‍. കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞു തന്ന അച്ഛന്റെ ഓര്‍മ്മകളുമായാണ് ഇപ്പോള്‍ കുറച്ചു സമയം തൂമ്പയെടുത്ത് പച്ചക്കറി തോട്ടത്തിലറങ്ങുന്നതും. സുരാജിന്റെ അനുകരണകലയെ പ്രോത്സാഹിപ്പിച്ചും,  കൂടെ നടന്നു പ്രോഗ്രാമുകള്‍ ചെയ്തും കൈപിടിച്ച് നടത്തിയ ചേട്ടന്‍ സജിയും സുരാജിനൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ട്.

Tags: Suraj Venjaramooduലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

Entertainment

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

Entertainment

ഐശ്വര്യ രജനികാന്ത്- ജയ്- സുരാജ് വെഞ്ഞാറമൂട് ചിത്രം “ടെക്‌സ്‌ല” ലോഞ്ച് ; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Mollywood

സുരാജ് വെഞ്ഞാറമൂട് – ഷറഫുദീൻ കോംബോ ഒന്നിക്കുന്ന “പടക്കളം” ഫസ്റ്റ് ലുക്ക് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.