തിരുവനന്തപുരം: പ്രവാസികള്‍ കേരളത്തിലേയ്ക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയവരും നുണപ്രചരണം നടത്തിയവരും മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. യഥാര്‍ഥത്തില്‍ പ്രവാസികളുടെ മടങ്ങി വരവിന് തടസം നിന്നതാരാണെന്ന് മനസിലായില്ലേ എന്നും സന്ദീപ് ചോദിക്കുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാതെ കേന്ദ്രം എങ്ങനെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും എന്നാര്‍ക്കും ചിന്തയുണ്ടായിരുന്നില്ല. എന്തൊക്കെ നുണപ്രചരണങ്ങള്‍ നടന്നു. ഖത്തര്‍ അനുമതി നിഷേധിച്ചു, ഖത്തര്‍ എയര്‍വെയ്സ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന തരത്തിലുള്ള നുണക്കഥകള്‍ കൊണ്ട് അക്രമണം നടത്തിയവര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
മനസ്സിലായില്ലേ , ആരാണ് പ്രവാസികള്‍ കേരളത്തില്‍ തിരിച്ചുവരാന്‍ തടസ്സം നില്‍ക്കുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ എന്തു പറയുന്നു? കേരളം തയ്യാറായിട്ടും കേന്ദ്രം അനുവദിക്കാത്തതു കൊണ്ടാണ് പ്രവാസികള്‍ക്ക് തിരിച്ചു വരാനാവാത്തത് എന്നായിരുന്നല്ലോ ഇവിടെ വലിയ പ്രചരണം നടന്നത്.
സംസ്ഥാന സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാതെ കേന്ദ്രം എങ്ങനെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും എന്നാര്‍ക്കും ചിന്തയുണ്ടായിരുന്നില്ല. എന്തൊക്കെ നുണപ്രചരണങ്ങള്‍ നടന്നു. ഖത്തര്‍ അനുമതി നിഷേധിച്ചു, ഖത്തര്‍ എയര്‍വെയ്സ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ തയ്യാറാണ്… നുണക്കഥകള്‍ കൊണ്ട് ആക്രമണം നടത്തിയവര്‍ മറുപടി പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: