കോഴിക്കോട്: ആരോഗ്യ സേതു ആപ് പ്രചരണത്തിന്റെ ഭാഗ മായി നടന് മാമുക്കോയയും സംവിധായകന് ഷാജൂണ്‍ കാര്യാലും. ഇരുവരും ഇന്നലെ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തു.
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ പതിനായിരം വ്യക്തി കളുടെ മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സിനിമാ താരം മാമുക്കോയയുടെ ഫോണില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു നിര്‍വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശിധരന്, ഷിംജീഷ് പാറപ്പുറം, കാളക്കണ്ടി ബാലന്, പി. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യ സേതു ആപ് പ്രചരണത്തിന്റെ ബിജെപി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം തല ഉദ്ഘാടനം സംവിധായകനും തിരക്കഥാകൃത്തുമായ ഷാജൂണ്‍ കാര്യാലിന്റെ ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്സി.ആര്. പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ്—സി.പി. വിജയകൃഷ്ണന്, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, പി.കെ. അജിത്കുമാര്‍, സി.പി. മണികണ്ഠന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: