കോഴിക്കോട്: സംബോധ് ഫൗണ്ടേഷന് മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി രചിച്ച വിഷാദയോഗം എന്ന കവിത സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കൊറോണ കാലം വിഷാദാവസ്ഥയ്ക്ക് പകരം സര്‍ഗ്ഗാത്മക ഇടപെടലുകളുടെ കാലമായി കണ്ട് പാഠം പഠിക്കാന്‍ മനുഷ്യന് തയ്യാറാവണമെന്നാണ് കവിതയിലൂടെ സ്വാമി ആഹ്വാനം ചെയ്യുന്നത്.
വിഷുവന്നു പതിവായിട്ടീവര്ഷവും
കൊന്നകള്‍ നന്നായി പൂത്തിരുന്നു
അരുണന്റെ തേരില്‍ കരേറിയെത്തി
ആദിത്യനൂര്ജ്ജം ചൊരിഞ്ഞിരുന്നു … എന്നു തുടങ്ങി
ഭൂലോകമാകെയൊരേ തറവാടെന്ന
സംസ്കൃതമാശയം ധ്യാനിച്ചിടാം
വ്യാധിയൊഴിഞ്ഞൊരു നല്ല നാളെത്തുമ്പോള്‍
ശ്രേഷ്ഠതാ നിഷ്ഠയുറപ്പാക്കിടാം…
എന്നു ആഹ്വാനം ചെയ്താണ് കവിത അവസാനിക്കുന്നത്.
കവിതയുടെ ദൃശ്യാവിഷ്ക്കാരം ഒരുക്കി സംബോധ് സര്‍ഗ്ഗസമീക്ഷ എന്ന യൂട്യൂബ് ചാനലില്‍ റീലിസ് ചെയ്തിട്ടുണ്ട്. നിരഞ്ജന പത്മനാഭനാണ് ഈണവും ആലാപനവും നടത്തിയിരിക്കുന്നത്. ചിത്രസംയോജനം നടത്തിയത് ശരത് ചാത്തനാട്ടാണ്. ദ്യശ്യവിരുന്നുകളോടെയുള്ള ഈ കവിത ഇതിനകം ആയിരക്കണക്കിന് ആളുകളുടെ മനം കവര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: