കാസര്‍കോട്: മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന പരിധികളിലും സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലും നാളെ മുഴുവന്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കോവിസ് 19 നിര്‍വ്യാപന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കാലവര്‍ഷത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി.
കോഴിക്കോട് നിന്ന് സന്നദ്ധ സേവനത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജാല്‍സൂര്‍ റോഡിലെ അപകടകരമായ മരങ്ങള്‍ അടിയന്തിരമായി മുറിച്ചു നീക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യോഗങ്ങള്‍ ചേരുമ്പോള്‍ കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 20 താഴെ അംഗങ്ങള്‍ മാത്രമേ പാടുള്ളു. എ സി ഉപയോഗിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: