Categories: Football

സര്‍ക്കാര്‍ അനുമതിയായി; പ്രീമിയര്‍ ലീഗ് ജൂണില്‍ പുനരാരംഭിക്കും

കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുക.

Published by

ലണ്ടന്‍: പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അടുത്ത മാസം പുനരാരംഭിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. ജൂണില്‍ ഫുട്‌ബോളിന് തിരിച്ചുവരാന്‍ വഴിയൊരുക്കുകയാണെന്ന് ബ്രിട്ടന്റെ കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സെക്രട്ടറി ഒലിവര്‍ ഡൗഡണ്‍ പറഞ്ഞു.

കൊറോണ മഹാമാരിയെ തുടര്‍ന്ന മാര്‍ച്ച് പകുതി മുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 33100 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് ഇംഗ്ലണ്ടില്‍ മരിച്ചത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയ സാഹചര്യത്തിലാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. അടുത്ത മാസം മുതല്‍ കായിക മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സുരക്ഷിതമായ സാഹചര്യമുണ്ടായാലേ മത്സരവുമായി മുന്നോട്ടുപോകൂയെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ വ്യക്തമാക്കിയതായി ഡൗഡണ്‍ അറിയിച്ചു. കളിക്കാരുടെയും പരിശീലകരുടെയും ആരോഗ്യത്തിന് ആദ്യ പരിഗണന നല്‍കും.  

ജൂണില്‍ സുരക്ഷിതമായി മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ഡൗഡണ്‍  പറഞ്ഞു.

കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: football