ഉപ്പിനു പകരം ഇന്തുപ്പ് rocksalt ആണ് ഉപയോഗിയ്ക്കുന്നതെങ്കില്പ്പോലും അളവ് വളരെ കുറയ്ക്കുക.വെള്ളവും ഉപ്പും ഒഴികെ ജീവനുള്ളവയുടെ ആഹാരദ്രവ്യങ്ങളെല്ലാം ജീവനുള്ളവയില്‍ നിന്നാണുണ്ടാകുന്നത്. അത് എല്ലാജീവികള്‍ക്കും ആവശ്യമുണ്ടെങ്കിലും ജന്തുവര്ഗ്ഗത്തിലുള്ള ജീവികള്‍ അത് നേരിട്ട് ഉപയോഗിയ്ക്കേണ്ടതില്ല.സസ്യങ്ങള്‍ വേരുവഴി വലിച്ചെടുക്കുന്ന ലവണങ്ങള്‍ ജൈവചക്രത്തിലൂടെ എല്ലാജീവികളിലും എത്തുന്നുണ്ട്.
അതിനു പുറമെ അധികമായി, രുചിക്കു വേണ്ടി നാം ശീലിക്കുന്ന, മനുഷ്യവംശത്തിന്റെ തന്നെ ആദ്യത്തെ ആസക്തിജനക (addictive) food condiment ആണ് ഉപ്പ്. അതിന്റെ അധികോപയോഗത്തിന് രോഗകാരണങ്ങളില്‍ ഒന്നാം സ്ഥാനമാണുള്ളത്. ദൂഷ്യങ്ങള്‍ കഷണ്ടിയില്‍ തുടങ്ങി വന്ധ്യത വരെ നീളും. കേരളീയരില്‍ എരിവിന്റെ ഉപയോഗം വളരെ കൂടുതലാണ്. ഇതുകൊണ്ടുള്ള ദോഷങ്ങളും ഏറെയാണ്. ഉദര, കരള്‍ രോഗങ്ങളില്‍ പ്രത്യേകിച്ച് സൂക്ഷിക്കണം.
മായം കലരാത്ത ശര്‍ക്കര പഞ്ചസാരയേക്കാള്‍ അല്പം ദോഷം കുറഞ്ഞതാണ്. തേന്‍ കുഞ്ഞുങ്ങള്‍ക്കാണ് നല്കാവുന്നത്.വറുത്തുപൊരിച്ച ആഹാരങ്ങള്‍, മൈദ ചേര്‍ത്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്, പഫ്സ്, പിസ, നൂഡില്‍സ്, കട്ലറ്റ്, ബര്‍ഗര്‍, ബിസ്ക്കറ്റ്, ബ്രഡ്, റസ്ക്ക്, പൊറോട്ട, കൃത്രിമനിറവും മണവും ചേര്‍ത്ത പാനീയങ്ങള്‍, പഞ്ചസാര എന്നിവയെല്ലാം മറക്കുന്നതാണ് അവ നിര്‍മ്മിക്കുന്നവര്‍ക്കു പോലും നല്ലത്. ഭക്ഷണം ദഹിച്ചശേഷം മാത്രമേ കുളി, ആയാസകരങ്ങളായ വ്യായാമം എന്നിവ ചെയ്യാവൂ.
വെന്തതും വേവിക്കാത്തതും ഒന്നിച്ച് കഴിയ്ക്കരുത്. അരി, ഗോതമ്പ്, റാഗി, ഓട്സ് തുടങ്ങിയ പലതരം ധാന്യങ്ങള്‍ ഒരേസമയം ഒന്നിച്ച് ഉപയോഗിക്കരുത്.നമ്മുടെ പ്രാഥമിക ആഹാരമെന്ന പദവി പഴങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ തട്ടിയെടുത്തു. എന്നാല്‍ ധാന്യങ്ങളുടെ ഉപയോഗം ഏറ്റവും പരിമിതപ്പെടുത്തുവാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയിലേക്കാണ് മനുഷ്യരുടെ ആരോഗ്യസ്ഥിതിയും ഭൂമിയുടെ കാലാവസ്ഥയും പരിണമിച്ചു കൊണ്ടിരിക്കുന്നത്. പാചകത്തിന് അലുമിനിയം സ്റ്റീല്‍ അലോയ്, ടെഫ്ലോണ്‍ കോട്ടിംഗ് മുതലായവയിലെ പാചകം ഒഴിവാക്കണം. കളിമണ്ണ്, കല്ല്, വെള്ളീയം പൂശിയ ചെമ്പ് പിച്ചള വെങ്കലം തുടങ്ങിയ പാത്രങ്ങള്‍ ഉപയോഗിക്കണം.
വിളമ്പുന്നതിന് ഇലകള്‍, കവുങ്ങിന് പാള, ചിരട്ട എന്നിവകൊണ്ടുള്ള പാത്രങ്ങളും സ്പൂണുകളും ഉപയോഗിയ്ക്കാം. മനഃസുഖം കൂടിയുണ്ടെങ്കിലേ ആരോഗ്യം നിലനിര്‍ത്താനാകൂ. മനസ്സിന്ഏറ്റവും സുഖം നല്കുന്ന വികാരം സ്നേഹം തന്നെയാണ്.
നല്കുമ്പോള് നല്കുന്നവന് സുഖവും അതിലൂടെ ആരോഗ്യവും നല്കുന്ന വികാരമാണ് സ്നേഹം. നമ്മുടെ ശാരീരികവും മാനസികവുമായ സമനില തെറ്റിയാല്‍ ഇഷ്ടികകള്‍ ക്രമം തെറ്റി തകരുന്ന ചുമരിനെപ്പോലെ നമ്മുടെ പ്രതിരോധത്തിലും വിള്ളലുകള്‍ വീഴുന്നു. ആ പഴുതുകളിലൂടെ രോഗാണുക്കള്‍ മാത്രമല്ല സകല തിന്മകളും നമ്മിലേയ്ക്കു പ്രവേശിക്കുന്നു. ഇനി വേണ്ടത് കാര്യഗ്രഹണശേഷി, ഓര്‍മ്മശക്തി, ബുദ്ധി എന്നീ അടിസ്ഥാന മാനസികശേഷികളെ പ്രത്യേകമായി വികസിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ്. ശരീരത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തിനായുള്ള വഴികളെയെല്ലാം ബാഹ്യാഭ്യന്തരങ്ങളായ ശുചിത്വം, പോഷണം എന്നീ രണ്ടു തത്ത്വങ്ങളില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിക്കാനാകും. എന്നാല്‍ മനസ്സിനെ സംബന്ധിച്ചിടത്തോളം കഴിവുകളുടെ പോഷണം തന്നെയാണ് ശുദ്ധീകരണത്തിനുള്ള വഴി. വെളിച്ചം വരുമ്പോള്‍ ഇരുട്ട് താനെ അകലും.
വികസിതമായ ബോധത്തെ ഞാന്‍ ആരാണെന്ന ആത്യന്തികചോദ്യത്തിനുള്ള ഉത്തരം തേടാനായി സമര്‍പ്പിക്കുന്നതാണ് ആത്മവിദ്യ. ഇതിലെ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. തത്ത്വങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും ശാസ്ത്രീയത എന്തെന്ന് അന്വേഷിച്ച് അവനവനെത്തന്നെ ബോദ്ധ്യപ്പെടുത്തുക. തെറ്റുണ്ടെങ്കില്‍ തിരുത്തുകയും വേണം.
(അവസാനിച്ചു)
ഡോ. ജി.അനില്‍ കുമാര്‍
(വിശ്വ ആയുര്‍േവദ പരിഷത്ത്, സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: