Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഫിനിഷറെന്ന നിലയില്‍ ധോണിയെപ്പോലെ കഴിവുള്ള മറ്റൊരാളെ കണ്ടിട്ടില്ല; ബൗളറെ തിരഞ്ഞെടുത്തു പ്രഹരിക്കുന്നതിലും മികച്ച കഴിവെന്ന് ഡുപ്ലെസി

ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷര്‍ക്കൊപ്പം താന്‍ കളിച്ചിട്ടില്ല. ഫീല്‍ഡില്‍ സൈഡിലിരുന്ന് ധോണിയുടെ കളി കാണുകയെന്നത് വലിയ അനുഭവം തന്നെയാണെന്നും ഡുപ്ലെസി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 05:38 pm IST
inCricket

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസനായകനും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസി. ഫിനിഷറെന്ന നിലയില്‍ ധോണിയെപ്പോലെ കഴിവുള്ള മറ്റൊരാളെ താന്‍ ഇതുവരെ കണ്ടിട്ടില്ല. സാഹചര്യം മനസ്സിലാക്കാനും അതിന് അനുസരിച്ച് കണക്കുകൂട്ടലുകള്‍ നടത്തി തീരുമാനങ്ങളെടുക്കാന്‍ ധോണിയെപ്പോലെ മിടുക്കനായ മറ്റൊരാളില്ലെന്നു ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് നായകന്‍ കൂടിയായ ഡുപ്ലെസി പറയുന്നു. ബംഗ്ലാദേശിന്റെ ഏകദിന ക്യാപ്റ്റനും ഓപ്പണറുമായ തമീം ഇക്ബാലുമായുള്ള ഫെയ്‌സ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  

ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷര്‍ക്കൊപ്പം താന്‍ കളിച്ചിട്ടില്ല. ഫീല്‍ഡില്‍ സൈഡിലിരുന്ന് ധോണിയുടെ കളി കാണുകയെന്നത് വലിയ അനുഭവം തന്നെയാണെന്നും ഡുപ്ലെസി വ്യക്തമാക്കി. മറ്റൊരാള്‍ ധോണിയെപ്പോലെ കളിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനു കഴിയില്ല. കാരണം ധോണി ഒന്നു മാത്രമേയുള്ളൂ. വളരെ ലേറ്റായി പന്ത് ടൈം ചെയ്യുന്ന, അദ്ദേഹം അസാധാരണമാംവിധത്തില്‍ കൂളുമാണ്. സ്വന്തം ഗെയിമിനെക്കുറിച്ച് നന്നായി അറിയുന്ന ധോണി ബൗളറെ തിരഞ്ഞെടുത്തു പ്രഹരിക്കുന്നതിലും മിടുക്കനാണെന്നു ഡുപ്ലെസി വിശദമാക്കി.  

മറ്റൊരു താരത്തെ നന്നായി പഠിച്ചെടുക്കാന്‍ ധോണിക്കു സാധിക്കും. അതിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ അദ്ദേഹം കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. അസാധാരണമായ ധൈര്യവും ധോണിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ഇതു തന്നെയാണ് ധോണിയുടെ ഏറ്റവും വലിയ കരുത്തെന്നും ഡുപ്ലെസി അഭിപ്രായപ്പെട്ടു.  

2011ലാണ് ഡുപ്ലെസി സിഎസ്‌കെയിലെത്തിയത്. തുടര്‍ന്നു 2015 വരെ അദ്ദേഹം സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്നു. 2018ലെ ലേലത്തില്‍ ഡുപ്ലെസിയെ സിഎസ്‌കെ വീണ്ടും ടീമിലേക്കു കൊണ്ടു വരികയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിലും വളരെ വ്യത്യസ്തനാണ് ധോണിയയെന്നു ഡുപ്ലെസി അഭിപ്രായപ്പെട്ടു. ടീം മീറ്റിങ് അടക്കമുള്ളവയില്‍ താരങ്ങളോട് വളരെയധികം സംസാരിക്കുന്നയാളാണ് മികച്ച ക്യാപ്റ്റനെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റിച്ചത് ധോണിയാണ്. ഒരു പാട് ടീം മീറ്റിങ് വിളിക്കുന്നതിനോടൊന്നും ധോണി യോജിക്കുന്നില്ല. വളരെ സ്വാഭാവികമായ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. നല്ലൊരു ക്രിക്കറ്റ് ബ്രെയ്നും അദ്ദേഹത്തിനുണ്ട്. ഫീല്‍ഡില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇത് ധോണിയെ സഹായിക്കുന്നതായും ഡുപ്ലെസി വ്യക്തമാക്കി.  

ധോണി, സ്റ്റീഫന്‍ ഫ്ളെമിങ് എന്നിവരോടൊപ്പം സിഎസ്‌കെയില്‍ പ്രവര്‍ത്തിക്കാനായത് ഭാഗ്യമായിട്ടാണ് കാണുന്നത്. നായകന്റെ കോണില്‍ നിന്നു നോക്കിയാല്‍ പലതും പഠിക്കാന്‍ കഴിഞ്ഞത് സിഎസ്‌കെയില്‍ വച്ചാണ്. ധോണിയും ഫ്ളെമിങും മഹാന്‍മാരായ ക്യാപ്റ്റന്‍മാരാണെന്നും കഴിയാവുന്നത്രയും കാര്യങ്ങളില്‍ അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഡുപ്ലെസി പറയുന്നു.

Tags: ധോണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.