കാസര്‍കോട്: സിപിഎം നേതാവിന്റെ ധിക്കാരവും അഴിമതിയുമാണ് കാസര്‍കോട് ജില്ലയില്‍ വീണ്ടും കൊറോണ വൈറസ് പ്രതിസന്ധിയുണ്ടാകാന്‍ കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്. ഭരണസ്വാധീനം ഉപയോഗിച്ച് മുംബൈയില്‍ നിന്നുള്ള ബന്ധുവിനെ ജില്ലയിലേക്ക് കടത്തിയതാണ് വീണ്ടും ഇവിടെ കൊറോണ വൈറസ് ഉണ്ടാകാന്‍ കാരണമായത്. ചരക്ക് ലോറി ക്ലീനറെന്ന വ്യാജേന പാസ് പോലെ ഇല്ലാതെയാണ് ഇയാളെ കേരളത്തിലേയ്ക്ക് കടത്തിയത്. മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തിയില്‍ പോയി ബന്ധുവിനെ കാറില്‍ കൂട്ടികൊണ്ടു വന്ന സിപിഎം നേതാവിന്റെ പ്രവര്‍ത്തി കടുത്ത വീഴ്ചയാണെന്നും ബിജെപി വ്യക്തമാക്കി.
മുംബൈയില്‍ നിന്നുള്ള ബന്ധുവിനെ ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി ജില്ലയിലേക്ക് കടത്തിയ സിപിഎം നേതാവ് കാസര്‍കോഡിനെ വീണ്ടും കൊറോണ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിപിഎമ്മിന്റെ ധിക്കാരത്തിന്റെയും അഴിമതിയുടെയും പരിണിത ഫലമാണ് ഇപ്പോള്‍ കാസര്‍കോട് അനുഭവിക്കുന്നതെന്നും ബിജെപി വിമര്‍ശിച്ചു.
മുംബെയില്‍ നിന്നു വന്നയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ സിപിഎം നേതാവിനും ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. അധികാര സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കള്‍ നിയമലംഘനം നടത്തുകയാണ്. അതിര്‍ത്തിയില്‍ പാര്‍ട്ടി താല്പര്യമുള്ളവരെ എളുപ്പത്തില്‍ കടത്തിവിടുകയും അല്ലാത്തവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്നും ബിജെപി വ്യക്തമാക്കി.
രോഗികളുടെ എണ്ണം കുറഞ്ഞ് ജില്ല മെച്ചപ്പെട്ട സ്ഥിതിയിലായ അവസരത്തിലാണ് സിപിഎം നേതാവിന്റെ നടപടി വീണ്ടും കാസര്‍കോടിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎം പ്രവര്ത്തകന് സന്ദര്‍ശിച്ചതിന്റെ പേരില്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തിലായി. ആശുപത്രി പോലും അടച്ചിടേണ്ട സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഇതില്‍ വീഴ്ച തുറന്നു പറയണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: