കോഴിക്കോട് : ബധിരനും മുകനുമായ യുവാവിന് ലഭിക്കുന്ന ക്ഷേമപെന്‍ഷന്റെ വിഹിതം നിര്‍ബന്ധിതമായി സിപിഎം നേതാവ് വാങ്ങിയെടുക്കുന്നതായി പരാതി. കോഴിക്കോട് കോട്ടൂളി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ക്ഷേമ പെന്‍ഷനില്‍ നിന്നും 500 വീതം സ്ഥിരമായി കൈപ്പറ്റുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
കോട്ടൂളിയിലെ വി.പി.മനോജിന്റെ പെന്‍ഷനാണ് ഇത്തരത്തില്‍ കൈപ്പറ്റുന്നത്. ഇതുസംബന്ധിച്ച് പാര്‍ട്ടിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി. മൂന്നോ നാലോ മാസത്തെ ക്ഷേമപെന്ഷന് ഒന്നിച്ചാണ് കൈപ്പറ്റാറുള്ളത്. സഹകരണബാങ്ക് വഴിയാണ് ഈ തുക എത്തുന്നത്. പണം ഗുണഭോക്താക്താവിന്റെ വീട്ടില്‍ എത്തിച്ച് നല്‍കണമെന്നാണ് ചട്ടം.
എന്നാല്‍ സിപിഎം നേതാവ് അയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പെന്ഷന് നല്‍കുന്നതെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു. കേള്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത മനോജിന് 2013 മുതല്‍ ക്ഷേമ പെന്ഷന് ലഭിക്കുന്നുണ്ട്. ഇക്കാലമത്രയും സിപിഎം നേതാവ് വിഹിതം പറ്റുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: