കാസര്‍കോട്: മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ തലപ്പാടി അതിര്‍ത്തി കടക്കാന്‍ സഹായിച്ച സിപിഎം നേതാവിനും പഞ്ചായത്തംഗമായ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ബന്ധുവിന്റെ പരിശോധനാഫലം പോസീറ്റീവായതോടെ ഇവരെ ആരോഗ്യ വകുപ്പ് ക്വാറൈന്റിനിലാക്കിയിരുന്നു.
പൈവളിഗെ സ്വദേശിയായ ബന്ധുവിനെയാണ് ഭരണസ്വാധീനത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അതിര്‍ത്തിയില്‍ നിന്ന് ഇവര്‍ കാറില്‍ കൂട്ടിക്കൊണ്ടുവന്നത്. കേരളത്തില്‍ 26 പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. കാസര്‍കോട് മാത്രം 10 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതില്‍ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ വീതമുണ്ട്.
ഇത്തരത്തിലുള്ള ഒരു അവസ്ഥ സംസ്ഥാനത്ത് നിലനിക്കുമ്പോഴാണ് ചട്ടങ്ങളെ വെല്ലു വിളിച്ചുകൊണ്ട് അണിയറയില്‍ സമാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാഷ്ട്രീയം നോക്കാതെയാണ് കൊറോണ പിടിപെടുന്നത്തെന്ന് മുഖ്യമന്ത്രി അവര്‍ത്തിച്ച് പറയുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ബോധവത്കരണം നടക്കുന്നില്ലെന്നതിന്റെ തൊളിവാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് തലപ്പാടി പ്രദേശ വാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: