തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രധനമന്ത്രി പത്രസമ്മേളനം തുടങ്ങിയതോടെ രണ്ടാം ദിനവും മുഖ്യമന്ത്രി പത്രസമ്മേളനം മാറ്റി വെച്ചു. തന്റെ പത്രസമ്മേളനം ചാനലുകള്‍ ലൈവ് കാണിക്കില്ലെന്ന് മനസിലായതോടെയാണ് പിണറായി ഇന്നും പത്രസമ്മേളനം മാറ്റിവെച്ചത്. നിര്‍മ്മല സീതാരാമന്റെ പത്രസമ്മേളനം എല്ലാ മലയാളം ചാനലുകള്‍ ലൈവ് ആയിട്ടാണ് കാണിക്കുന്നത്. ഇതേ തുടര്‍ന്നാണ് എല്ലാ ദിവസവും അഞ്ചിന് പിണറായി നടത്തുന്ന പത്രസമ്മേളനം 5.30ലേക്ക് മാറ്റിയത്. പാക്കേജ് പ്രഖ്യാപന ദിനമായ ഇന്നലെ ചാനലുകള്‍ തന്റെ പത്രസമ്മേളനം ലൈവ് നല്‍കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തിരുന്നു.
കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് സംബന്ധിച്ച വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കുകയാണ്. നാലു മണിക്ക് തുടങ്ങിയ വാര്‍ത്താസമ്മേളം അഞ്ചു മണിക്കു ശേഷവും തുടരുകയായിരുന്നു. എല്ലാ മാധ്യമങ്ങളും ആ വാര്‍ത്താസമ്മേളനമാണ് തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. അതിനാല്‍, മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്താസമ്മേളനം ചാനലുകള്‍ തത്സസമയം സംപ്രേഷണം ചെയ്യില്ലെന്ന് വ്യക്തമായി. മാത്രമല്ല, സംപ്രേഷണം ചെയ്താലും വാര്‍ത്താസമ്മേളനം കാണാന്‍ ജനങ്ങളെ കിട്ടില്ലെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ വാര്‍ത്താലസമ്മേളനം 5.30ലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: