ന്യൂദല്‍ഹി : കേരളത്തിനകത്തായി ട്രെയിന്‍ യാത്രചെയ്യുന്നതിനായി റെയില്‍വേ അനുമതി നിഷേധിച്ചു. സംസ്ഥാനത്തിനകത്ത് യാത്രചെയ്യാന്‍ അനുമതി നല്‍കരുതെന്ന് കേരള സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
അതിനാല്‍ അന്തര്‍ ജില്ലായാത്ര തത്കാലത്തേയ്ക്ക് പുനസ്ഥാപിക്കില്ല. ലോക്ഡൗണില്‍ ഇളവ് ഏര്പ്പെടുച്ചിയതോടെ ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനില്‍ കൊച്ചിയില്‍ നിന്നോ എറണാകുളത്തു നിന്നോ ആളുകളെ കയറ്റില്ല. ജില്ല വിട്ടുള്ള യാത്ര നേരത്തേയും സര്‍ക്കാര്‍ വിലക്കിയിരുന്നു.
ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്രയ്ക്കായി ആരെങ്കിലും മുന്‍കൂട്ടി ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കില്‍ പണം തിരിച്ചു നല്‍കും. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: