റിയാദ്: സൗദി അറേബ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1905 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച 1966, ചൊവ്വാഴ്ച 1911 എന്നിങ്ങനെ ആയിരുന്നു കൊറോണ ബാധിതരുടെ എണ്ണം. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 44830 ആയി. പുതിയ കേസുകളില്‍ 68 ശതമാനം പേരും വിദേശികള്‍ ആണ്.
ലേബര്‍ ക്യാമ്പുകളില്‍ ഉള്‍പ്പെടെ നടത്തുന്ന ശക്തമായ പരിശോധനയും രാജ്യം കൈക്കൊണ്ട നിയന്ത്രണ നടപടികളും ആണ് രോഗ ബാധിതരുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
17622 പേര് ഇതിനോടകം രോഗമുക്തി നേടി. എന്നാല്‍ ഇതുവരെ രേഖപ്പെടുത്തിയ ആകെ മരണസംഖ്യ 273 ആണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
റിയാദില്‍ 673, ജിദ്ദയില്‍ 338, മക്കയില്‍ 283, എന്നിങ്ങനെ ആണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: