പറവൂര്‍: പുത്തന്‍വേലിക്കര പഞ്ചായത്തിലെ കണക്കന്‍കടവ് പട്ടം വനദുര്ഗ്ഗാക്ഷേത്രത്തിലെയും ചെറു കടപ്പുറം കാഞ്ഞിരപറമ്പ് കളരി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ മോഷ്ടിച്ച കേസിന്റെ അന്വേഷണം ഇഴയുന്നു. പുത്തന്‍വേലിക്കര പോലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആരോപണം. .മെയ് 8 ന് പുലര്‍ച്ചെയാണ് ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷ്ണം നടത്തിയത്.
വനദുര്‍ഗ്ഗാക്ഷേത്രത്തിലെ നിലവിളക്കും തകര്‍ത്ത നിലയിലായിരുന്നു. 2019് മെയ് മാസത്തില്‍ വനദുര്‍ഗ്ഗാക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു.ക്ഷേത്ര കവര്‍ച്ചകള്‍ തുടര്‍ച്ചയായിട്ടും സമഗ്രമായ അന്വേക്ഷണം നടത്താതെ പോലീസ് അനാസ്ഥ കാണിക്കുകയാണെന്ന് പരാതി ഉയര്‍ന്നു.പോലീസ് അന്വേഷണം നടത്തിയില്ലെങ്കില്‍ ബഹുജനസമരവുമായി ബിജെപി രംഗത്ത് വരുമെന്ന്പറവൂര് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹരേഷ് വെണ്മനശ്ശേരിയും പുത്തന്‍വേലിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് വടക്കേടത്തും പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: