ദമാം : കൊറോണ വൈറസ് ബാധിച്ച് ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരണമടഞ്ഞു. തൃശൂർ കുന്നംകുളം സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസി (60) ആണ് മരണമടഞ്ഞത്.
കഴിഞ്ഞ 29 വർഷമായി ദമാം സ്വിറ്റ്സ് ബേക്കറിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പരിശോധനയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തുടർ നടപടികള്‍ക്കായി ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. . ഭാര്യ ഷീജ, മക്കൾ ജിബിൻ, ദിൽന.
ഇതോടെ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: