ബാഹുബലി റിലീസ് ചെയ്ത് വര്‍ഷങ്ങളായിട്ടും ഇന്നും നിരവധിപേരുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ്. സിനിമയിലെ വില്ലനായ ബല്ലാലദേവനായി വേഷമിട്ടെങ്കിലും റാണ ദഗ്ഗുബട്ടിക്കും ആരാധകര്‍ ഏറെയാണ്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ സിനിമ താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാണ്.
വീട്ടിലെ ചെറിയ കാര്യം ആണെങ്കില്‍ പോലും താരങ്ങള്‍ അത് ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഇതില്‍ ചിലത് ആരാധകര്‍ സ്നേഹപൂര്‍വ്വം ഏറ്റെടുക്കാറുമുണ്ട്. ബല്ലാലദേവന്റെ പുതിയ ലോക്ഡൗണ്‍ വിശേഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. എന്താണെന്നല്ലേ? റാണ ദഗ്ഗുബട്ടി വിവാഹമാണ് ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച.
മിഹീഖ ബജാജാണ് താരത്തിന്റെ ഹൃദയം കീഴടക്കിയ സുന്ദരി. അവള് യെസ് പറഞ്ഞു എന്ന ക്യാപ്ഷനോടെ മിഹീഖയ്ക്കൊപ്പമുള്ള ചിത്രവും റാണ പങ്കുവച്ചിട്ടുണ്ട്. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട് ഹൈദാരാബാദ് സ്വദേശിയായ മിഹീഖ.
വിവാഹം എപ്പോഴായിരിക്കും നടക്കുക എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. എന്നാല്‍ ലോക് ഡൗണ്‍ പിന്‍വലിച്ചശേഷം ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ റാണ അറിയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എന്തായാലും താരത്തിനും മിഹീഖയ്ക്കും ഇപ്പോള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അനില്‍ കപൂര്‍, സാമന്ത, ശ്രുതി ഹാസന്, ഹന്‍സിക, റാഷി ഖന്ന, ചിരഞ്ജീവി, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവര്‍ തങ്ങളുടെ സ്നേഹവും ആശംസയും അറിയിച്ചെത്തിയിട്ടുണ്ട്.
നേരത്തെ ബാഹുബലിയില്‍ ദേവസേനയായെത്തിയ അനുഷ്ക ഷെട്ടി, തൃഷചേര്ത്തും റാണയുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിരാട പര്‍വം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ വരാനിരിക്കുന്ന പുതിയ സിനിമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: