ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ നാലാംഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് അത്മനിര്‍ഭര്‍ അഭിയന് തുടക്കും. രാജ്യത്തെ സായുധ സേന പോലീസ് (സിഎപിഎഫ്) ക്യാന്റീനുകള്‍ വഴി ജൂണ്‍ ഒന്നു മുതല്‍ മേക്ക് ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിക്കുന്ന സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ആഹ്വാന ഏറ്റെടുത്താണ് തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കി. ഇതു പ്രകാരം പത്തുലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ അമ്പതു ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ക്ക് ഇനി മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ലഭിക്കും.
നമ്മുടെ ദൃഢനിശ്ചയം കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ വലുതാണ്. സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തൊന്നാം നൂണ്ടാണ്ട് ഇന്ത്യയുടേതാകും. കൊവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണെന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ഓരോ തൊഴിലാളിക്കും കര്‍ഷകനും രാജ്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഓരോ പൗരനും, മധ്യവര്‍ഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അങ്ങനെ രാജ്യത്തെ എല്ലാ സത്യസന്ധരായ പൗരന്മാര്ക്കുമുള്ളതാണ് ഈ പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്.
ഭൂമി, തൊഴില്‍, പണവിനിമയം, നിയമം എന്നിവയെല്ലാം ലളിതമാക്കുന്നതാകും ഈ പാക്കേജും. ധനമന്ത്രി നിര്‍മ്മല സീതാരാമന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് സംബന്ധിച്ച് വിശദമായ പദ്ധതി പ്രഖ്യാപിക്കും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പേരിലാകും ഇത് പ്രാവര്‍ത്തികമാക്കുക. രാജ്യത്തെ വിവിധ മേഖലകള്‍ക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊര്‍ജം ഈ പാക്കേജ് വഴി ലഭിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: