പാലക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പാസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, പുതിയ പാസിന് അപേക്ഷിക്കുന്നതിനും ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. വീടണയാനായി കാതങ്ങള്‍ താണ്ടിയെത്തിവരോട് കരുണയില്ലാതെ പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജന്മനാട്ടിലേക്കെത്താന്‍ കടംവാങ്ങിയും, ഇരട്ടി വാഹനവാടക നല്‍കിയും പലരും എത്തിയത്. ഇതരസംസ്ഥാനങ്ങള്‍ പാസ് നല്‍കിയപ്പോഴും സ്വന്തം സര്‍ക്കാരിന്റെ അവഗണന ഏറ്റുവാങ്ങേണ്ടിവന്ന ദുഃഖത്തിലാണ് വാളയാറിലെത്തിയ ഭൂരിഭാഗം മലയാളികളും.
വാഹന സൗകര്യത്തിനു പുറമെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നവര്‍ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ഇവ എത്തിച്ചുകൊടുക്കും. ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 7012608912, 9037922582.
വാളയാര്‍ ചെക്‌പോസ്റ്റിന് കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് തന്നെ കോയമ്പത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശനപരിശോധനയാണ് നടക്കുന്നത്. പാസുള്ളവരെ മാത്രമേ ചെക്‌പോസ്റ്റിലേക്ക് കടത്തിവിടുന്നുള്ളു. പാസില്ലാത്തവരെ അവിടെ നിന്നുതന്നെ വന്ന സ്ഥലങ്ങളിലേക്ക് തിരിച്ചയച്ചു. ഇന്നലെ ചെന്നൈയില്‍ നിന്നും എത്തിയ മുപ്പതിലധികം പേരെയാണ് തിരിച്ചയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: