ബേപ്പൂര്‍: മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്നത് കാട്ടുനീതിയാണെന്ന് ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ പറഞ്ഞു. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിനു മുന്നില്‍ നടന്ന ബിജെപി ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയമായ നിയമങ്ങള്‍ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളുകയാണ്.
20 മീറ്ററില്‍ താഴെയുള്ള ബോട്ടുകളെ മാത്രമാണ് കടലിലിറങ്ങാന്‍ അനുവദിക്കുന്നുള്ളൂ. അതു കാരണം ഭൂരിഭാഗം ബോട്ടുകളും കടലിറക്കാന്‍ അനുവദിക്കുന്നില്ലന്ന് മാത്രമല്ല മത്സ്യം പിടിച്ചു വരുന്ന ബോട്ടുകള്‍ക്ക് അധികൃതര്‍ ചുങ്കം ചുമത്തുകയാണ്. കടലില്‍ നിന്നും മടങ്ങിവരാന്‍ വൈകിയാല്‍ വന്‍ തുക പിഴ ചുമത്തുന്നു. മത്സ്യ ബന്ധനമേഖല കയ്യടക്കാനുള്ള ആസൂത്രിതമായനീക്കമാണിതിന്നു പിന്നില്‍ നടക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായ മത്സ്യത്തൊഴിലാളികളോട് നടത്തുന്ന ഈ യുദ്ധപ്രഖ്യാപനം അംഗീകരിക്കില്ല അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. ഷിബീഷ് എ.വി., ശിവദാസന്‍ കരിച്ചാലി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: