മാഡ്രിഡ്: പുതിയതായി എട്ട് കളിക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചെങ്കിലും ലാ ലിഗ പുനരാരംഭിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ലാ ലിഗ പ്രസിസഡന്റ് ജാവിയര്‍ ടെബാസ്. ജൂണ്‍ പന്ത്രണ്ടിന് മത്സരങ്ങള്‍ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. പക്ഷെ സര്‍ക്കാര്‍ ആരോഗ്യനയം നിമിത്തം ഞങ്ങള്‍ക്ക് തീരുമാനമെടുക്കാനാകുന്നില്ലെന്ന് ജാവിയര്‍ ടെബാസ് പറഞ്ഞു.
രണ്ട് ലീഗിലെയും അഞ്ചു കളിക്കാര്‍ക്ക് പുറമെ കളിക്കാരല്ലാത്ത മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ജൂണ്‍ പന്ത്രണ്ടിന് മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. കൂടുതല്‍ കളിക്കാര്‍ക്ക് കൊറോണ ബാധിച്ചാല്‍ കാര്യങ്ങള്‍ തകിടം മറിയും. അതിനാല്‍ ധൃതി പിടിച്ചൊരു തീരുമാനം എടുക്കില്ലെന്ന് ടെബാസ് വ്യക്തമാക്കി.
കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും എത്രയും വേഗത്തില്‍ ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണ്. 2500 പേരെ പരിശോധിച്ചതില്‍ എട്ട് പേര്‍ക്കു മാത്രമാണ് കെറോണ സ്ഥിരികരീച്ചത്്. ഇവര്‍ രോഗത്തിന്റെ അവസാന ഘട്ടത്തിലാണ്. അതിനാല്‍ ഉടന്‍ തന്നെ രോഗ മുക്തി നേടും. ഈ ആഴ്ച വീണ്ടും ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ടെബാസ് വെളിപ്പെടുത്തി.
ലാലിഗ പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി ടീമുകള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാഴ്സലോണ കളിക്കാര്‍ ഒറ്റയ്ക്കൊറ്റയ്ക്ക് പരിശീലനം നടത്തി. റയല്‍ മാഡ്രിഡ് ഇന്നലെ പരിശീലനം നടത്തി. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കളിക്കാര്‍ പരിശീലനം നടത്തുന്നത്. പരിശീലനത്തിനെത്തുന്ന കളിക്കാര്‍ മാസ്ക്കും ഗ്ലൗവും ധരിക്കണം. ലാ ലിഗ മത്സരങ്ങള്‍ ജൂണ്‍ ഇരുപതിന് പുനരാരംഭിക്കുമെന്ന് ലീഗന്‍സ് കോച്ച് ജാവിയര്‍ അഗൂറി കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: