മാവേലിക്കര:ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാന്‍ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ച് കേസ്.സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കഥകള്‍ക്കപ്പുറം എന്ന പരിപാടിയുടെ മാര്‍ച്ച് 26 ലെ 88-മത് എപ്പിസോഡില്‍ ഗുജറാത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരണമടഞ്ഞ പ്രാണേഷ് പിള്ളയുടെ പിതാവിനെ പറ്റിയുള്ള പരിപാടിയിലാണ് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചരണം നടത്തിയത്.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കു വേണ്ടിയുണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലായിരുന്നു ഈ സംഭവം എന്ന് മുജീബ് പറയുന്നുണ്ട്.
യാതൊരു ഗവേഷണവും നടത്താതെ തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് പരിപാടി അവതരിപ്പിച്ചത്. പ്രാണേഷ് കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ എന്ന രീതിയിലാണ് പരിപാടിയുടെ തിരക്കഥ. എന്നാല്‍ പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദ എന്ന സ്ത്രീയാണ്. പോലീസ് ഏറ്റുമുട്ടലില്‍ പ്രാണേഷ്, ഇസ്രത്ത് ജഹാന്‍ എന്നിവരും രണ്ട് പാക്കിസ്ഥാന്‍ പൗരന്‍മാരായ തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. മുജീബ് അവതാരകനായ പ്രാദേശിക ചാനലിലെ പ്രധാനിയായ അനില്‍ വള്ളിക്കോടാണ് പരിപാടിയുടെ രചയിതാവ്.
മുജീബിനെ വെച്ച് സിനിമാ പിടിച്ച പ്രസാദ് നൂറനാടാണ് ഈ പരിപാടിയുടെ സംവിധായകന്‍. തീര്‍ത്തും മത-രാഷ്‌ട്രീയ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടു കൂടി പ്രതികള്‍ ഗൂഡാലോചന നടത്തി തയ്യാറാക്കിയ ഈ പരിപാടി തയ്യാറാക്കിയ ഇവരേയും പരിപാടി നിര്‍മ്മിച്ച പ്രക്ഷേപണം നടത്തിയ സൂര്യാ ടിവിയുടെ മേധാവി ഷംനാദ് പുതുശ്ശേരിയേയും പ്രതിയാക്കിയാണ് ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് കാട്ടൂര്‍ പരാതി നല്‍കിയത്.
പരിപാടിയുടെ പെന്‍ഡ്രൈവ്, മുജീബിന്റെ ഫേസ്ബുക്കിന്റെ സ്‌ക്രീന്‍ ഷോട്ട് എന്നിവ ചേര്‍ത്താണ് പരാതി. പരാതി കൈപ്പറ്റിയ പോലീസ് പ്രാഥമികാന്വേഷണം നടത്തുമെന്ന് പരാതിക്കാരനെ അറിയിച്ചു. മുജീബിന്റെ സാമ്പത്തിക – മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചു.
















