വളയം: ബിജെപി പ്രവര്ത്തകന് കുളമുള്ള പറമ്പത്ത് രഞ്ജിത്തിന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. ശനിയാഴ്ച്ച അര്‍ദ്ധരാത്രിയാണ് സ്റ്റീല്‍ ബോംബ് ഏറ് ഉണ്ടായത്. വീടിന്റെ മുകള്‍ ഭാഗത്താണ് സ്ഫോടനം നടന്നത്. തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ പിന്‍വശത്ത് നിന്ന് പൊട്ടാത്ത സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കുടുംബം ഉറങ്ങികിടക്കുന്ന സമയത്താണ് സ്ഫോടനം നടന്നതെങ്കിലും ആര്‍ക്കും പരിക്കില്ല.
കെ.ടി. കുഞ്ഞിക്കണ്ണന്, ആര്.പി. ദിനേശ്, സി.എച്ച് ദിനേശ് എന്നിവര്‍ സന്ദര്‍ശിച്ചു. വളയത്ത് ബിജെപി പ്രവര്ത്തകന് രഞ്ജിത്തിന്റെ വീടിന് നേരെയുണ്ടായ ബോംബേറിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊറോണ ദുരിത കാലത്ത് ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ചു പോരാടുമ്പോള്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ക്രിമിനലുകളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: