ന്യൂദല്‍ഹി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങുന്ന നാട്ടുകാരോട് യുപിയും കേരളവും കൈക്കൊള്ളുന്ന കടകവിരുദ്ധ സമീപനങ്ങള്‍ ശ്രദ്ധേയം. അതിര്‍ത്തികള്‍ വഴി മടങ്ങിയെത്തിയ മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ കുടിവെള്ളമോ വിശ്രമിക്കാന്‍ സ്ഥലമോ നാട്ടിലെത്താന്‍ വാഹനമോ നല്‍കാതെ പരമാവധി ദ്രോഹിച്ചപ്പോള്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരാകട്ടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ച് അവരെയെല്ലാവരെയും സുരക്ഷിതമായി നാടുകളില്‍ എത്തിച്ച്, ക്വാറന്റൈന്‍ ചെയ്തു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടുകാരായ തൊഴിലാളികളെ മടക്കിക്കൊണ്ടുപോകാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ ഓടിച്ചത് 117 ട്രെയിനുകളാണ്. ഇന്നും നാളെയുമായി 98 ട്രെയിനുകള്‍ കൂടി സംസ്ഥാനത്തേക്കെത്തും. ഇതിന് പുറമേ ഇരുപത് ട്രെയിനുകള്‍ കൂടുതല്‍ അനുവദിക്കാന്‍ റെയില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. എന്നാല്‍ ഇതുവരെ കേരളത്തിലേക്ക് ഒരരൊറ്റ ട്രെയിന്‍ പോലും ഓടിച്ചില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തുകെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും സംസ്ഥാനസര്‍ക്കാര്‍ ആരെയും സ്വീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടര ലക്ഷം തൊഴിലാളികളാണ് ബസ്സുകളിലും ട്രെയിനിലുമായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചെലവില്‍ വീടുകളിലെത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുപിയിലെ തൊഴിലാളികളെ മുഴുവന്‍ അതിര്‍ത്തിയില്‍ കൊണ്ടുതള്ളിയ ദല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നടപടി വലിയ പ്രതിസന്ധിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ സൃഷ്ടിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആയിരത്തോളം ബസ്സുകള്‍ അതിര്‍ത്തിയിലേക്ക് അയച്ചാണ് യോഗി ആദിത്യനാഥ് ആപ്പ് സര്‍ക്കാരിന്റെ ചതി മറികടന്നത്. പിന്നാലെ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് ബസ്സുകളയച്ച് ഒന്നേകാല്‍ ലക്ഷം യുപി സ്വദേശികളെ സര്‍ക്കാര്‍ മടക്കിയെത്തിച്ചു. ഇവരെയെല്ലാം രണ്ടാഴ്ച സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച ശേഷമാണ് വീടുകളിലേക്ക് വിട്ടത്.
പ്രതിദിനം 40 ട്രെയിനുകള്‍ വീതമെങ്കിലും സംസ്ഥാനത്ത് എത്തണം എന്ന നിര്‍ദേശമാണ് യുപി ദൗത്യസംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്. ഇന്നും നാളെയുമായി 1.20 ലക്ഷം തൊഴിലാളികള്‍ കൂടി പ്രത്യേക ട്രെയിനുകളിലായി സംസ്ഥാനത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക