അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് ഈറ്റകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നെയ്ത് വില്‍പ്പന നടത്തി ഉപജീവനം നടത്തിവരുന്ന നിര്‍ധനരായ 20 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. കൊറോണ രോഗവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതുമുതല്‍ മുതല്‍ ഈറ്റ ഉപയോഗിച്ച് ഇവര്‍ നെയ്തെടുക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നതാണ് കുടുംബങ്ങള്‍ ദുരിതത്തില്‍ ആക്കാന്‍ കാരണമായത്.
അടിമാലി ഗ്രാമപഞ്ചായത്തില്‍ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലകളില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് എത്തിയ പതിനഞ്ചോളം തമിഴ് വംശജരായ കുടുംബങ്ങളാണ് ആവശ്യക്കാരുടെ താല്പര്യം അനുസരിച്ച് ഗൃഹോപകരണ സാമഗ്രികള്‍ നിര്‍മ്മിച്ച് നല്കി ഉപജീവനത്തിന് വഴി കണ്ടെത്തിയിരുന്നത്. സമീപത്തുള്ള വനമേഖലയില്‍ നിന്നും വനവാസികളാണ് ഇവര്‍ക്ക് ഈറ്റ എത്തിച്ച് നല്‍കുന്നത്. 10 മുതല്‍ 12 വരെ ഈറ്റ ഉള്‍പ്പെടുന്ന ഒരു കെട്ട് 250 മുതല്‍ 300 വരെ വിലയ്ക്കാണ് നല്‍കുന്നത്.
മൂന്നുമാസം മുമ്പ് വിലയ്ക്കുവാങ്ങിയ ഈറ്റ ഉപയോഗിച്ച് നിര്‍മ്മിച്ച് ഉള്‍പ്പനങ്ങളാണ് വിറ്റഴിക്കാന്‍ കഴിയാതെ വന്നതെന്ന് ഇവര്‍ പറഞ്ഞു. ഇതില്‍ പലര്‍ക്കും ക്ഷേമ നിധിയില്‍ അംഗത്വമുണ്ട് എന്നാല്‍ ആനുകുല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. റേഷന്‍ കടകളില്‍ നിന്നുള്ള ഭക്ഷ്യസാധനങ്ങള്‍ മാത്രമാണ് ഇവരുടെ വിശപ്പ് അടക്കാല്‍ ഉപകരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ അധികാരികളുടെ കനിവ് തേടുകയാണ് 60 ലേറെ വരുന്ന പിഞ്ച് കുട്ടികള്‍ അടങ്ങുന്ന കുടുംബാംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: