തിരുവനന്തപുരം: തുറന്നുവച്ച ആശയം, വെട്ടിതെളിച്ച വഴികള്‍, നടന്നുപോയ പാദമുദ്രകള്‍.. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഒരു നാട് ഒന്നടങ്കം കുമാര്‍ജിയുടെ പാദമുദ്രയില്‍ പുഷ്പങ്ങള്‍ തൂകി അനുസ്മരിച്ചു. ഇതു തന്നെയാണ് ഭീകരവാദികളുടെ ആക്രമത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച കുമാര്‍ജി എന്ന എന്‍. സുനില്‍കുമാര്‍ കിളിമാനൂരുകാര്‍ക്ക് എന്തായിയിരുന്നു എന്ന് മനസ്സിലാക്കാന്‍.
2006 മെയ് ഒമ്പതിന് പുലര്‍ച്ചെ ജന്മഭൂമി പത്ര വിതരണത്തിനായി എത്തിയ സുനില്‍കുമാറിനെ ഭീകരവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമൂഹത്തിന്റെ താഴെ തട്ടില്‍ ഇറങ്ങി ചെന്ന് കലര്‍പ്പില്ലാത്ത സ്‌നേഹം നല്‍കുകയും സാധാരണക്കാരില്‍ നിന്നും അതിലേറെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ സുനില്‍കുമാറിനായി കൊപ്പത്തെ പാതിരിയുടെ മതപരിവര്‍ത്തനത്തിനെതിരെ ജനാഥിപത്യ വിശ്വാസികളെ അണിനിരത്തുകയും സമൂഹത്തിനിടയില്‍ വിഭാഗീയത സൃഷ്ടിച്ചുവന്ന മിഷണറി പ്രവര്‍ത്തനത്തെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കാരാഗ്രഹവാസവും അനുഭവിക്കേണ്ടി വന്നു സുനിലിന്.
ആര്‍എസ്എസിന്റെ എല്ലാ ശിക്ഷണങ്ങളും പൂര്‍ത്തീകരിച്ച് ആദര്‍ശത്തെ അത്രകണ്ട് താതാത്മ്യം പ്രാപിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു സുനില്‍കുമാര്‍. താന്‍ എന്ന വ്യക്തിക്കപ്പുറം കടന്ന് ചെന്ന് മറ്റുള്ളവരുമായി ആശയസംവാദം നടത്തുകയും, എതിരാളിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കാതെ തന്റെ ആദര്‍ശം അംഗീകരിപ്പിക്കാനുള്ള പ്രത്യേക വാക്ചാതുര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ 14 വര്‍ഷത്തിന് ശേഷവും കിളിമാനൂരിന് പുറത്തുനിന്നുപോലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ നീറുന്ന ഓര്‍മ്മകള്‍ പേറുന്ന സ്മൃതികുടീരത്തില്‍ ലോക്ഡൗണ്‍ സാഹചര്യം മറികടന്ന് എത്തിയെന്നത് സുനില്‍ കുമാര്‍ എന്ന സ്വയം സേവകന്‍ നാടിന് എത്രത്തോളം പ്രീയപ്പെട്ടവനായിരുന്നു എന്നതിന്റെ തെളിവാണ്.
ലോക്ഡൗണിനെ തുടര്‍ന്ന് വര്‍ഷം തോറും നടത്തിയിരുന്ന അനുസ്മരണ സമ്മളനം ഇക്കൊല്ലം മാറ്റിവച്ചു. അതേസമയം സുനില്‍കുമാറിന്റെ സ്മൃതി കുടീരം സ്ഥിതിചെയ്യുന്ന കിളിമാനൂര്‍ കൊപ്പത്തില്‍ പുഷ്പാര്‍ച്ചന നടന്നു. വിവിധ സമയങ്ങളിലായി നൂറോളം പേരാണ് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക്് പ്രമുഖ് കൈലാസം സുരേഷ്, ജില്ലാ പ്രചാരക് അരുണ്‍, കിളിമാനൂര്‍ ഖണ്ഡ് സംഘചാലക് ഉപേന്ദ്രന്‍, ഖണ്ഡ് കാര്യവാഹ് സജീവ്, ജില്ലാ കാര്യകര്‍ത്താക്കന്‍മാരായ രാജു, സനോജ്, തുടങ്ങിയവര്‍ സ്മൃതി കുടീരത്തിലെ പുഷ്പാര്‍ച്ചനയ്‌ക്ക് നേതൃത്വം നല്‍കി. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സാമൂഹ്യഅകലം പാലിച്ച് നടന്ന അനുസ്മരത്തിന് ആര്‍എസ്എസ് ആറ്റിങ്ങല്‍ ജില്ലാ സംഘചാലക് അഡ്വ. ജി. സുശീലന്‍, ജില്ലാ കാര്യവാഹ് വി.സി. അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: