കണ്ണൂര്‍: പറശിനിക്കടവ് മടപ്പുര ട്രസ്റ്റി ആന്റ് ജനറല്‍ മാനേജരായ പി.എം.ഗംഗാധരന് (89) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ മാസം പി.എം. മുകുന്ദന് മടയന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നേര്‍സഹോദരനും പിന്‍ഗാമി കൂടിയായ ഗംഗാധരന് ട്രസ്റ്റി ആന്റ് ജനറല്‍ മാനേജറായി ചുമതലയേറ്റത്. കണ്ണൂര്‍ ചാലാട് സ്വദേശിയായ രേണുകയാണ് ഭാര്യ. രജൂള്‍, സജൂള് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: വിജയന്, ജാനകി, പങ്കജാക്ഷി, രാജലക്ഷ്മി, ശാന്തകുമാരി, പത്മാവതി. ചൊവ്വയിലുള്ള വസിതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. മൃതദേഹം പയ്യാമ്പലം പൊതു ശ്മശാനത്തില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: