ബാലുശ്ശേരി: ഫേസ്ബുക്കില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ യുവാവ് നടത്തിയ രാജ്യദ്രോഹ ആഹ്വാനത്തില്‍ പോലീസ് കേസ് എടുത്തു. ഉണ്ണികുളം കപ്പുറം മഞ്ഞമ്പ്രക്കണ്ടി നജി മെര്ദാദ് (22) നെതിരെയാണ് പോലീസ് കേസ് എടുത്തത്.
എന്നാല്‍ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് ബാലുശ്ശേരി പോലീസ് കേസ് എടുത്തിരിക്കു ന്നതെന്നും ആരോപണമുണ്ട്. ഫേസ് ബുക്കിലെ ഫ്രീ തിങ്കര്‍ ഗ്രൂപ്പിലാണ് കൊടുംഭീകരന് റിയാസ് നായിക്കിനെ സൈന്യം വധിച്ചതിന് കാശ്മീരിലെ ഭീകരവാദികള്‍ 24 മണിക്കൂറിനുള്ളില്‍ പകരം വീട്ടുമെന്ന് യുവാവ് പോസ്റ്റിട്ടത്.
ഇതുസംബന്ധിച്ച് യുവമോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഐ ജീവന് ജോര്‍ജിനാണ് അന്വേഷണ ചുമതല.
വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം യുവാവ് പോലീസ് സ്റ്റേഷനില്‍ എത്തുകയും മടങ്ങിപ്പോവുകയും ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനാണ് പോലീസ് നീക്കം. ഉന്നതതലത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സൈനികരെ നേരിടുമെന്നുള്ള എഫ്ബി പോസ്റ്റിനെതിരെ പോലീസ് നിസാര വകുപ്പ് ചേര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
യുവാവിന്റെ ഫേസ്ബുക്ക് സ്ക്രീന്‍ ഷോട്ട് സഹിതമുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചി യൂണിറ്റ് ശേഖരിച്ചതായും സാങ്കേതിക അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: