മട്ടാഞ്ചേരി: ലോക്ഡൗണില്‍ ഇളവ് വന്നതോടെ കൊച്ചിയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടി. ലോക്ഡൗണിന് മുമ്പ് പൊതുഗതാഗത സംവിധാനം ഉണ്ടായിരുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നതിനേക്കാള് അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്.
മൂവാറ്റുപുഴയിലും ആലുവയിലും നടന്ന അപകടങ്ങളില്‍ ആറുപേര്‍ മരിച്ച സാഹചര്യത്തില്‍ എറണാകുളം ആര്‍ടിഒ മനോജ്, മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ ജെബി. ഐ. ചെറിയാന് എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന ആരംഭിച്ചത്.
വാഹനം തടഞ്ഞ് നിര്‍ത്താതെ ഫോട്ടോയെടുത്ത് നിയമപ്രകാരം നോട്ടീസ് നല്‍കും. മാസ്ക് ധരിക്കാതെ വരുന്നവരെ പോലീസിന് കൈമാറും. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജോയിന്റ് ആര്‍ടിഒ ജെബി. ഐ ചെറിയാന് പറഞ്ഞു. എംവിഐ രാജേഷ്, എഎംവിഐമാരായ വിനീത്, സുലൈമാന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: