പള്ളുരുത്തി: കൊറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷം തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ പൂവാലന് ചെമ്മീനുമായി തിരിച്ചെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ പോയ അഞ്ച് ഗില്‍ നെറ്റ് ബോട്ടുകളാണ് ഇന്നലെ രാവിലെ ഹാര്‍ബറില്‍ അടുത്തത്.
ജില്ലാഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റേയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഹാര്‍ബറില്‍ ചെമ്മീന്‍ വിറ്റഴിച്ചത്. വില നിശ്ചയിച്ച ശേഷം തൂക്കി വില്‍ക്കുകയായിരുന്നു. ലോക്ഡൗണിനു ശേഷം തോപ്പുംപടി ഹാര്‍ബറില്‍ നിന്നും ആദ്യമായാണ് ബോട്ടുകള്‍ കടലില്‍ ഇറങ്ങിയത്.
നിര്‍ദേശം പാലിച്ച് ഓരോ ബോട്ടുകളായാണ് ഹാര്‍ബറിലേക്ക് അടുത്തത്. സാമൂഹ്യ അകലം പാലിച്ചാണ് കച്ചവടം പൂര്‍ത്തിയാക്കിയത്. പൂവാലന് ചെമ്മീനു പുറമെ കഴന്ത ചെമ്മീനും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: