ന്യൂദല്‍ഹി : കേരളത്തില്‍ ഹിന്ദു പെണ് കുട്ടികളെ മതം മാറ്റാന്‍ വശീകരിക്കുന്നതിനായി ലൗ ജിഹാദ് പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സീ ന്യൂസിലെ എഡിറ്റര്‍ ഇന്‍ ചീഫായ സുധീര്‍ ചൗധരിക്കെതിരെയാണ് കേരള പോലീസ് കേസെടുത്തത്. പ്രമുഖ ചാനല്‍ ഷോ ആയ ഡിഎന്‍എയുടെ അവതാരകന് കൂടിയാണ് ചൗധരി.
ചാനല്‍ ഷോയില്‍ കേരളത്തില്‍ ഇപ്പോഴും ലൗജിഹാദ് നിലനില്‍ക്കുന്നതായി പരാമര്‍ശം നടത്തിയത് സംസ്ഥാനത്തെ മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ചാണ് കേരള പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടി കൊണ്ട് കേരള പോലീസിന് തന്നെ ഒതുക്കാമെന്ന് കരുതേണ്ട. സത്യാവസ്ഥ വിളിച്ചു പറഞ്ഞതിനുള്ള പുലിറ്റ്സര്‍ സമ്മാനമായി മാത്രമാണ് ഈ എഫ്ഐആറിനെ കാണുന്നതെന്നും അദ്ദേഹം ഇതിന് ചുട്ടമറുപടി നല്കി.
ഭീകരര്‍ക്ക് വേണ്ടി മാത്രം സംസാരിക്കുന്ന മാധ്യമ ജിഹാദ് മുതല്‍ ലവ് ജിഹാദ് വരെ ജിഹാദിന്റെ ഒരു ചാര്‍ട്ട് തന്നെ ഇന്ത്യയിലുണ്ട്. ജമ്മുകശ്മീരിലെ സമീന്‍ ജിഹാദ്, കേരളത്തിലെ ലൗ ജിഹാദ്, സിഎഎ കലാപങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഫണ്ട് ചെയ്തത് എന്നിവയെല്ലാം സുധീര്‍ ചൗധരി തന്റെ ഷോയ്ക്കിടെ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തത്.
അതേസമയം കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റിയെന്നും സീറോ മലബാര്‍ സഭയും തുറന്നു സമ്മതിച്ചതാണ്. ഇത് കൂടാതെ നിര്‍ബന്ധിതരായി മതം മാറേണ്ടി വന്ന പല ഹിന്ദു പെണ്‍കുട്ടികളും തങ്ങള്‍ ലൗജിഹാദിന്റെ ഇരയാണെന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: