കോഴിക്കോട്: ഗുരുവായൂര്‍ ദേവസ്വം ഫണ്ട് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധദിനാചരണത്തില്‍ ജില്ലയും പങ്കാളിയായി. കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും ഹിന്ദുഐക്യവേദിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സംഘടനാ കാര്യദര്‍ശി ടി.യു. മോഹനന്, കിളിപ്പറമ്പ് ക്ഷേത്രസംരക്ഷണ സമിതി ശാഖാ പ്രസിഡണ്ട് എം.ജി. രാമകൃഷ്ണന്, ക്ഷേത്രശക്തി പ്രമുഖ് കെ.ഒ. ജയചന്ദ്രന്, ഓഫീസ് സെക്രട്ടറി കെ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിനു മുന്നില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. ജോഷി ചന്ദ്രന് അദ്ധ്യക്ഷനായി. സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.കെ. പേമാനന്ദന്, ലിജീഷ്, ഗിരിജാഗദന്‍ എന്നിവര്‍ നേതൃത്വം നല്കി. കോഴിക്കോട് കോര്പ്പറേഷന് ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധം ജില്ലാ സഹ സംഘടന സെക്രട്ടറി സുബീഷ് ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ലാലു മാനാരി അദ്ധ്യക്ഷനായി. ബിജു, നരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പെരുവയല്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധം താലൂക്ക് സംഘടന സെക്രട്ടറി എം.സി. ഷാജിയും പെരുമണ്ണ പഞ്ചായത്ത് പ്രതിഷേധം ഹിന്ദുഐക്യവേദി താലൂക്ക് ധര്‍മ്മരക്ഷാ വേദി സംയോജക് സുദേവന് പെരുമണ്‍പുറയും കുന്ദമംഗലത്ത് നടന്ന പ്രതിഷേധം താലൂക്ക് ജനറല്‍ സെക്രട്ടറി സി.എന്‍. ലെജിയും ഉദ്ഘാടനം ചെയ്തു.
ചെങ്ങോട്ട്കാവില്‍ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരിയും ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് ദാമോദരന്‍ കുന്നത്തും ഉദ്ഘാടനം ചെയ്തു. അത്തോളിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബൈജു കൂമുള്ളിയും അരിക്കുളത്ത് കൊയിലാണ്ടി താലൂക്ക് സെക്രട്ടറി വൈശാഖ് മൈത്രിയും ഉള്ളിയേരിയില്‍ ജില്ലാ സമിതി അംഗം ശശി ആനവാതിലും ഉദ്ഘാടനം ചെയ്തു.
വടകര ടൗണില്‍ നടന്ന പ്രതിഷേധം താലൂക്ക് പ്രസിഡന്റ് വേണുഗോപാല്‍ കുറ്റിയില്‍ ഉദ്ഘാടനം ചെയ്തു. കുറുമ്പൊയിലില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി രജീഷ് കുറുമ്പൊയിലും ആയഞ്ചേരിയില്‍ ജില്ല സെക്രട്ടറി സുരേഷ് ആയഞ്ചേരിയും ഉദ്ഘാടനം ചെയ്തു. പാതിരിപ്പറ്റയില്‍ വടകര താലൂക്ക് വൈസ് പ്രസിഡണ്ട് വി.പി. ജിതേഷും ഉണ്ണികുളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ശശീന്ദ്രന് എകരൂലും ഉദ്ഘാടനം ചെയ്തു.
വീടുകളിലും ക്ഷേത്രങ്ങള്‍ക്ക് മുന്‍പിലും പൊതു ഇടങ്ങളിലും പ്ലക്കാര്‍ഡും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിച്ചു. പ്രതിഷേധങ്ങളെല്ലാം സാമൂഹ്യ അകലം പാലിച്ചും മുഖാവരണം ധരിച്ച് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: