ടൂറിന്: യുവന്റസ് താരങ്ങള്‍ പരിശീലനം തുടങ്ങി. താരങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് പരിശീലനം നടത്തുന്നത്. ടൂറിനിലെ സ്പോര്‍ട്സ് കേന്ദ്രത്തിലാണ് പരിശീലനം. വെല്‍ഷ് ഇന്റര്‍ നാഷണല്‍ താരം ആരോണ്‍ രാംസെയാണ് ആദ്യം പരിശീലനത്തിനെത്തിയത്.
യുവന്റ്സ് ക്യാപ്റ്റന്‍ ജോര്‍ജിയോ ചില്ലേനിയാണ് രണ്ടാമനായി പരിശീലനത്തിനെത്തിയത്. പിന്നീട് പ്രതിരോധ നിരക്കാരനായ ലിയനാര്‍ഡോ ബൊനൂച്ചിയെത്തി. കറുത്ത മാസ്ക് ധരിച്ചാണ് ബൊനൂച്ചി പരിശീലന കേന്ദ്രത്തില്‍ എത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം പോര്‍ച്ചുഗലില്‍ നിന്നെത്തിയ യുവന്റസിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ ക്വാറന്റൈനിലാണ്. പതിനാല് ദിവസത്തിനുശേഷമേ റൊണാള്‍ഡോയ്ക്ക് പരിശീലനം ആരംഭിക്കാനാകൂ.
ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കളിക്കാര്‍ പരിശീലനം ആരംഭിച്ചത്. ഗ്രൂപ്പ് പരിശീലനത്തിനായി ഈ മാസം പതിനെട്ടുവരെ കളിക്കാര്‍ കാത്തിരിക്കണമെന്ന് ഇറ്റാലിയന്‍ കായിക വകുപ്പ് മന്ത്രി വിസെന്‍സോ പറഞ്ഞു.
കൊറോണ മഹാമാരിയെ തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗായ സീരി എ നിര്ത്തിവയ്ക്കുമ്പോള് പോയിന്റ് നിലയില്‍ യുവന്റസ് മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ ഒരു പോയിന്റിന് മുന്നിലാണ് യുവന്റസ്.
കൊറോണ മഹാമാരി വല്ലാതെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. രണ്ട് ലക്ഷത്തിലേറേപ്പേര്ക്ക്് രോഗ ബാധയുണ്ടായി. 29000 പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: