കട്ടപ്പന: കൊച്ചു കാമാക്ഷി കൊച്ചുകുന്നേല്‍ ഷാജന്‍ ഫിലിപ്പിന്റെ പുരയിടത്തില്‍ നിന്നുമാണ് വീണ്ടും നന്നങ്ങാടി ലഭിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പും ഇവിടെ നിന്ന് നാലടി ഉയരം വരുന്ന 2 നന്നങ്ങാടികള്‍ ലഭിച്ചിരുന്നു.
ഇതിന് ശേഷം വീണ്ടും ഷാജന്‍ തന്റെ ഹൈടെക് ആട്ടിന്‍കുട് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുരയിടത്തിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയിലാണ് വീണ്ടും നന്നങ്ങാടി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നന്നങ്ങാടി ഉടയാതെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാചയപ്പെടുകയായിരുന്നു എന്നാല്‍ ഈ നന്നങ്ങാടി കുടത്തിന്‍ ഉള്ളില്‍ ഉണ്ടായിരുന്ന മൂന്ന് ചെറിയ കുടങ്ങള്‍ ഉടയാതെ ലഭിച്ചിട്ടുണ്ട് ഇത് ഷാജന്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ആറ് മാസം മുന്‍പ് ലഭിച്ച രണ്ട് നന്നങ്ങാടികളും ഉടയാതെ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹം കൂടാതെ പുരാവസ്തു ഗവേഷകര്‍ക്ക് പഠനത്തിനായി മറ്റൊരു നന്നങ്ങാടി ശ്രദ്ധയില്‍ പെട്ട സ്ഥലം മാറ്റി വെച്ചിട്ടുമുണ്ട് ഷാജന്‍.
ആദ്യം നന്നങ്ങാടികള്‍ ലഭിച്ച സമയത്ത് പുരാവസ്തു വകുപ്പ് അധികൃതരുമായി ഷാജന്‍ ബന്ധപ്പെട്ടിരുന്നു. പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ നന്നങ്ങാടികള്‍ പുന വിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം. രണ്ട് പ്രാവശ്യം ലഭിച്ച നന്നങ്ങാടികളുടെ ഉള്ളില്‍ നിന്നും മനുഷ്യരുടെ അസ്ഥികളുടെ അവശിഷ്ടങ്ങളും ലഭിച്ചു. നന്നങ്ങാടികളില്‍ മൃതദേഹം അടക്കുന്നത് മഹാശിലാ സംസ്‌കാര കാലത്തെ വിവിധ സംസ്‌കാര രീതികളില്‍ ഒന്നാണ്.
ഇടുക്കിയുടെ 3000 വര്‍ഷത്തെ ചരിത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ഇത് സാധിക്കും എന്നാണ് കരുതുന്നത്. മുന്‍പ് സമീപപ്രദേശങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം വസ്തുക്കള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇവ പഠനവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ധവിശ്വാസവും അറിവില്ലായ്മയും ഇവ നശിപ്പിക്കുന്നതിന് പലപ്പോഴും കാരണമായിട്ടുമുണ്ട്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെയാണ് ഷാജന്‍ ഫിലിപ്പ് ഇവ പഠന വിധേയമാക്കാന്‍ തയ്യാറാകുന്നത്. പുരാവസ്തു ശാസ്ത്രത്തില്‍ ഡിഎന്‍എ തെളിവുകള്‍ നിര്‍ണ്ണായകമാകുന്ന കാലത്ത് ഇവിടെ നിന്ന് കിട്ടിയ ഈ തെളിവുകള്‍ ശിലായുഗ കാലത്തെ ജനവാസത്തെക്കുറിച്ചുള്ള പഠനങ്ങളിലേക്ക് വെളിച്ചം വീശും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക