നെടുമ്പാശേരി: വിദേശത്ത് കുടങ്ങിക്കിടക്കുന്ന മലയാളികളായ പ്രവാസികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലമായ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലീസുദ്യോഗസ്ഥരാണ് വിമാനത്താവളത്തിലും പരിസരത്തും ക്യാമ്പു ചെയ്യുക. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് കൊറോണ കണ്ട്രോള് റൂം ഇന്ന് 2 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും.
രണ്ട് ഡിവൈഎസ്പിമാര്‍ക്കാണ് ചുമതല. ഇവരെ കൂടാതെ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരും നാല് സിവില്‍ പോലീസുദ്യോഗസ്ഥരും ഇവിടെയുണ്ടാകും. വിമാനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ഇവിടെ ശേഖരിക്കും. അറൈവല്‍ ഗേറ്റില്‍ മൂന്ന് സിഐമാരും, മൂന്ന് എസ്ഐമാരും, ഏഴ് സിവില്‍ പോലീസുദ്യോഗസ്ഥരും ഉണ്ടാകും. സാമൂഹ്യ അകലം പാലിച്ച് മാത്രമേ ഏത് ഭാഗത്തും ആളുകളെ നില്ക്കാന് അനുവദിക്കുകയുള്ളൂ. അറൈവല്‍ ഏരിയയും മറ്റും പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും.
എയര്‍പോര്‍ട്ട് ചെക്ക് പോസ്റ്റ് ഏരിയയിലും പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങള്‍ വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടൂ. വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ പരിശോധനക്കു ശേഷം പുറത്ത് വരുന്ന യാത്രക്കാരെ പോലീസ് അകമ്പടിയോടെയാണ് ക്വാറന്റൈന് കേന്ദ്രത്തിലേക്ക് എത്തിക്കുക.
പ്രവാസികളെ താമസിപ്പിക്കാന്‍ പതിനാല് ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്തിട്ടുള്ളത്. യാത്രക്കാരെ കൊണ്ടു പോകുന്നതിന് പ്രത്യേക ടാക്സികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് സീറ്റുള്ള വാഹനത്തില്‍ 2 യാത്രക്കാരും ഡ്രൈവറും മാത്രമാണ് ഉണ്ടാവുക. 7 സീറ്റ് വാഹനത്തില്‍ 4 യാത്രക്കാരും ഡ്രൈവറും ഉണ്ടാകും. പോലീസുദ്യോഗസ്ഥരാണ് ഇവരെ ക്വാറന്റൈന് കേന്ദ്രത്തില്‍ എത്തിക്കുക. ഇവിടെ ഇരുപത്തിനാല് മണിക്കൂറും പോലീസിന്റെ പ്രത്യേക ഗാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: