കോഴിക്കോട്: കനോലികനാല്‍, കല്ലായി പുഴ എന്നിവ ശുചീകരിക്കാനും നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പദ്ധതി നിര്‍വ്വഹണത്തിന് മിഷന് ബ്രഹ്മപുത്ര. ഇന്നലെ മേയറുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഇതിന്റെ നോഡല്‍ ഓഫീസറായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉദയനെ ചുമതലപ്പെടുത്തി.
കനോലി കനാലിലേക്ക് വിവിധ ഓടകളില്‍ നിന്ന് മലിനജലം ഒഴുക്കുന്നത് ഒഴിവാക്കുന്നതിന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനോട് പദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കല്ലായി പുഴയുടെ അഴിമുഖത്ത് ചെളി നീക്കി ആഴം കൂട്ടുന്ന പ്രവൃത്തിക്ക് അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്താന്‍ യോഗം ചേരും. വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് നഗരത്തിലെ വെള്ളക്കെട്ട് മലിനീകരണം എന്നിവ ഒഴിവാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
ചെറിയ പണികള്‍ 30 ദിവസം, ഇടത്തരം പണികള്‍ അമൃത് ഉള്‍പ്പെടെ ആറു മാസം, വന്‍ കിട പദ്ധതികള്‍ രണ്ടു വര്‍ഷം എന്നീകാലയളവില് പൂര്‍ത്തിയാക്കും. തനത് ഫണ്ട്, പദ്ധതി വിഹിതം, അമൃത് പദ്ധതി, എംഎല്‍എ ഫണ്ട് തുടങ്ങിയവയില്‍ നിന്ന് പണം കണ്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: