വടകര: ഒരു കുല പഴവും ചെറിയൊരു ഭക്ഷണകിറ്റുമായി ചോറോട് പഞ്ചായത്ത് പൊതുഅടുക്കളയിലെത്തിയ എല്‍കെജി വിദ്യാര്‍ത്ഥിനി ആഷ്നിയെ കണ്ടപ്പോള്‍ എല്ലാവരും ഒന്നമ്പരന്നു. മുട്ടുങ്ങല്‍ വിഡിഎല്‍പി സ്കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ ആഷ്നി തന്റെ കൊച്ചു സമ്പാദ്യപെട്ടിയിലെ നാണയങ്ങള്‍ സ്വരുക്കൂട്ടി വാങ്ങിയതാണ് ഒരു കുലപഴം.
സ്കൂളില്‍ നിന്നും തനിക്കു ലഭിച്ച ഭക്ഷണകിറ്റാണ് സംഭാവനയായി നല്‍കിയത്. പ്രതിസന്ധികള്‍ക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് ഈ കൊച്ചു കുട്ടി. ഭക്ഷ്യോത്പന്നങ്ങളുമായി എത്തിയ അതിഥി അധികാരികള്‍ക്ക് മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ സമ്മാനിച്ചാണ് മടങ്ങിയത്. ആഷ്നിയില് നിന്നും ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില സാധനങ്ങള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: