Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ഓറഞ്ച് സോണില്‍; ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും

ബസ്, ഓട്ടോറിക്ഷ എന്നിവയിലുള്ള പൊതുഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 4, 2020, 11:30 pm IST
in Idukki

ഇടുക്കി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഓറഞ്ച് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെ ചേര്‍ക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ഇളവുകള്‍ ജില്ലയില്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ബാധകമായിരിക്കുന്നതല്ല.

1. ആളുകള്‍ കൂട്ടം കൂടുന്ന യാതൊരു പരിപാടികളും ജില്ലയില്‍ അനുവദിക്കില്ല.

2. വിദ്യാഭ്യാസ സ്ഥാപനങ്ങളും, പരിശീലന കേന്ദ്രങ്ങളും, ആരാധനാലയങ്ങളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

3. സിനിമ തീയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം,  

പാര്‍ക്ക്, ആഡിറ്റോറിയം എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍  പാടില്ല.

4. ഞായറാഴ്ച ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. ഉച്ചകഴിഞ്ഞ് ഭക്ഷണം ഹോട്ടലുകള്‍ക്ക്  പാഴ്‌സലായി നല്‍കാം.

5. അത്യാവശ്യമായ കാര്യങ്ങള്‍ക്കല്ലാതെ പൊതുസ്ഥലത്തേക്ക് അളുകളെ അനുവദിക്കില്ല.

6. ബസ്, ഓട്ടോറിക്ഷ എന്നിവയിലുള്ള പൊതുഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്.

7. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം.

8. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കുന്നതല്ല. എന്നാല്‍ വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ കുടുംബാഗങ്ങള്‍ ഒന്നിച്ച്  പോകുന്നത് അനുവദിക്കും.

9. മാളുകള്‍, മദ്യഷാപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സ്പാ, ജുവലറി, ഒന്നിലധികം നിലകളിലുള്ള ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ എന്നിവ ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

10. വിവാഹ/ മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല.

11. ക്രമ നം. 9 പ്രകാരമുള്ള സ്ഥാപനങ്ങള്‍ ഒഴികെ ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. പരമാവധി കുറച്ച് ജീവനക്കാരെ ഉള്‍പെടുത്തി ആയിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

12. ഭക്ഷണശാലകളില്‍  

പാഴ്സല്‍ സര്‍വീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

13. റോഡുകള്‍, ജലസേചന പദ്ധതികള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമൂഹികം അകലം പാലിച്ച്, പ്രതിരോധനടപടികള്‍ സ്വീകരിച്ച് നടത്താവുന്നതാണ്.

14. പരമാവധി 50% ജീവനക്കാര്‍/ തൊഴിലാളികളെ ഉള്‍പെടുത്തി തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

15. എല്ലാവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഏറ്റവും കുറവ് തൊഴിലാളികളെ ഉള്‍പെടുത്തി നടത്താവുന്നതാണ്.

16. എല്ലാവിധ ചരക്ക് നീക്കങ്ങളും അനുവദിക്കുന്നതാണ്.

17. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് സാമൂഹിക അകലം പാലിച്ച്, സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

18. 50% ജീവനക്കാര്‍ മാത്രമായി ഐറ്റിയും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതാണ്.

19. ഇലക്ട്രിക്കല്‍, ഐറ്റി സംബന്ധമായ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍, പ്ലംബര്‍മാര്‍, കാര്‍പ്പന്റര്‍മാര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

20. വീട്ടുജോലികള്‍ ചെയ്യുന്നവര്‍, ഹോം മെയ്ഡുകള്‍ എന്നിവര്‍ക്ക് ഒരു ഭവനത്തില്‍ മാത്രം ജോലി ചെയ്യാവുന്നതാണ്.

21. മുഖാവരണം ധരിച്ചും, ശാരീരിക അകലം പാലിച്ചും പ്രഭാത സവാരിയും ജോഗിങ്ങും അനുവദിക്കുന്നു.

22. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.

23. ആവശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ എ, ബി വിഭാഗത്തിലുള്ള 50% ജീവനക്കാരെയും സി, ഡി വിഭാഗത്തിലുള്ള 33% ജീവനക്കാരെയും ഉള്‍പെടുത്തി മെയ് 17 വരെ പ്രവര്‍ത്തിക്കുന്നതാണ്. ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ അവധി ആയിരിക്കും.

Tags: idukkicovidലോക്ഡൗണ്‍coronavirusഹോട്ട്സ്പോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.