ബദിയടുക്ക: ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ചുവെന്ന് തെറ്റിദ്ധരിച്ച് നാട്ടിലേക്ക് പോകാനായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് തടഞ്ഞു. രണ്ട് മാസം മുമ്പ് മധ്യപ്രദേശില്‍ നിന്ന് ജോലി തേടിയെത്തി ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ മുണ്ട്യത്തടുക്ക പള്ളത്തെ ഒരു സ്വകാര്യ വ്യക്തിയുടെ വാടക ക്വാട്ടേഴ്സില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍.
ലോക്ക് ഡൗണായതോടെ ഇവര്‍ക്ക് ജോലിയും ശമ്പളവും ഇല്ലാതെയായി. ഇതോടെ ഇവര്‍ എങ്ങിനെയെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്ന തീരുമാനമെടുത്തത്. എന്നാല്‍ ക്വാട്ടേഴ്സ് ഉടമ താമസ സൗകര്യവും കമ്മ്യൂണിറ്റി കിച്ചന് വഴി ഭക്ഷണ സൗകര്യവും ഒരുക്കികൊടുത്തിരുന്നു.
ഇത്തരത്തില്‍ 40 പേര് അടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെ താമസ സ്ഥലത്ത് നിന്ന് വസ്ത്രങ്ങളും മറ്റുമെടുത്ത് സ്വദേശത്തേക്ക് യാത്ര പുറപ്പെടുകയായിരുന്നു.
പള്ളത്ത് നിന്ന് യാത്ര പുറപ്പെട്ട സംഘം പുത്തിഗെ പഞ്ചായത്തിലെ അംഗഡിമുഗര്‍ ഊടു വഴിയിലൂടെ നീങ്ങി അതിര്‍ത്തിയിലെ പെര്മുദെയിലെത്തിയപ്പോള് പോലീസ് തടയുകയായിരുന്നു. ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുകയും നാട്ടിലേക്ക് പോകുവാനുള്ള അവസരം ഒരുക്കി തരാമെന്ന പോലീസിന്റെ വാക്കുകള്‍ക്ക് മുന്നില്‍ വഴങ്ങിയ സംഘം അവര്‍ നേരത്തെ താമസിച്ച മുറികളിലേക്ക് തന്നെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: