കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പൊതുയോഗം സംഘടിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തതിന് നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് ചീഫിനും പ്രസിഡന്റ് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പരാതി നല്കി. സാമൂഹിക അകലം പാലിക്കാതെയും ആവശ്യത്തിന് മാസ്കുകള്‍ വിതരണം ചെയ്യാതെയുമായിരുന്നു തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികളുമായ നൂറിലധികം പേരെ യോഗത്തില്‍ പങ്കെടുപ്പിച്ചത്.
മുന്‍ സൈനികോദ്യോഗസ്ഥനായ ബി. ബാബുവാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മിയുടെ മലയാളം പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. സിപിഎം അഞ്ചരക്കണ്ടി ഏറിയ സിക്രട്ടറി പി.കെ. ശബരീഷ് കുമാര്‍, ലോക്കല്‍ കമ്മിറ്റി സിക്രട്ടറി എം.കെ. മോഹനന്, സിപിഎമ്മുകാരായ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇവര്ക്കെല്ലാവര്ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സിപിഎമ്മിനെയും പിണറായി വിജയനെയും പുകഴ്ത്തിക്കൊണ്ടും വസ്തുതാവിരുദ്ധവുമായ പ്രസംഗവുമാണ് പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: