കൊച്ചി: മലയാറ്റൂരിൽ വൈദികനെ കൊലപ്പെടുത്തിയ കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവുശിക്ഷ. റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് മുൻ കപ്യാർ വട്ടപ്പറമ്പൻ ജോണിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപയും പ്രതിക്ക് പിഴ ചുമത്തിയിട്ടുണ്ട്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിചാരണ നടത്തി ശിക്ഷ വിധിച്ചത്. 2018 മാർച്ച് ഒന്നിനാണ് ഫാദർ സേവ്യർ തേലക്കാട്ട് കൊല്ലപ്പെടുന്നത്. കപ്യാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വൈദികന്റെ തുടയിലാണ് ഇയാൾ കത്തി കൊണ്ട് കുത്തിയത്. കുത്തേറ്റുവീണ വൈദികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് മരിക്കുകയായിരുന്നു. കൊല നടത്തിയതിന് പിന്നാലെ മലയാറ്റൂർ മലയിലേക്ക് ഓടിയൊളിച്ച ജോണിയെ അടുത്ത ദിവസമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: