തിരുവനന്തപുരം: കിഫ്ബിയെ കുറിച്ച് സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനെന്ന പേരില്‍ സംഘടിപ്പിക്കുന്ന സക്സസ് കേരള എന്ന ക്വിസ് പരിപാടിക്ക് ലക്ഷങ്ങള്‍ പൊടിച്ച് വന്‍ ധൂര്‍ത്തടി. പൊതുപ്പണത്തിനുള്ള ധൂര്‍ത്തിനായി കിഫ്ബിയെയും ക്വിസിനെയും ചേര്‍ത്ത് വെച്ചിരിക്കുകയാണെന്നാണ് ഇതിലൂടെ തെളിയുന്നത്. കൈരളിയില്‍ അശ്വമേധം പരിപാടി നടത്തിയിരുന്ന ജിഎസ് പ്രദീപാണ് കിഫ്ബിയുമായി കൈകോര്‍ത്ത് ഈ ക്വിസ് പ്രോഗ്രാം നടത്തുന്നത്. അശ്വമേധം പരിപാടിയുടെ ബന്ധം ഈ പരിപാടിയുടെ നടത്തിനിപ്പിനായി പ്രദീപ് ഉപയോഗിച്ചെന്നും വിമര്‍ശനമുണ്ട്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ബോര്‍ഡാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്). എന്നാല്‍ ലഭ്യമായ വിവരം അനുസരിച്ച് ഒരു മത്സരത്തിന് 14 ലക്ഷത്തോളം രൂപയാണ് ഈ ആവശ്യത്തിനു കിഫ്ബി ചെലവിടുന്നുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ പതിനാലു ജില്ലകളിലും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കു ചേര്‍ത്താണ് ക്വിസ് മത്സരം സംഘടിപ്പിക്കുമ്പോള്‍ എത്രത്തോളം ധൂര്‍ത്താണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നത് വിഷയത്തെ ഗൗരവമുള്ളതാക്കുന്നു.
ക്വിസ് മാസ്റ്ററായ അശ്വമേധം പ്രദീപിന് തന്നെ ലക്ഷങ്ങള്‍ ഓരോ ജില്ലയിലെയും അവതരണത്തിനു നല്‍കണം. പരിപാടിക്ക് ചെലവാകുന്ന തുകയും ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്ന തുകകള്‍ വേറെയും. കിഎഫ്ബി എന്തിനു ക്വിസ് മത്സരം നടത്തി പണം പൊടിക്കണം എന്ന ചോദ്യം ഉയരുമ്പോള്‍ തന്നെയാണ് ഈ ക്വിസ് മത്സരം സംശയാസ്പദമായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: