കൊച്ചി: പാല്‍ഗഡില്‍ സംന്യാസിമാരുള്പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആള് ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍. സ്വാമി സുശീല്‍ഗിരി മഹാരാജ്, സ്വാമി കല്പവൃക്ഷഗിരി മഹാരാജ്, ഡ്രൈവര്‍ നീലേഷ് എന്നിവരുടെ കൊലപാതകത്തില്‍ ഇപ്പോള്‍ സിപിഎമ്മുകാരും എന്സിപിക്കാരുമെന്ന് സംശയിക്കുന്ന 101 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിനുള്ള പ്രേരണയും അവര്‍ക്ക് നേതൃത്വം നല്കിയവരെയും കണ്ടെത്താനുള്ള നടപടിയും എന്‍സിപി, സിപിഎം പിന്തുണയിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പോലീസ് കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാല്‍ഗഡ് ജില്ലയിലെ വനവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ ബന്ധമുള്ള ക്രിസ്ത്യന്‍ മതപരിവര്‍ത്തന മാഫിയയുടെ നേതാവായ ഒരാള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഇയാളുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് വനവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന മതപരിവര്‍ത്തനം ലക്ഷ്യമാക്കി ദേശവിരുദ്ധവും ഹൈന്ദവ വിരുദ്ധവുമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അതിനു വേണ്ടി പണവും ലഹരി പദാര്‍ത്ഥങ്ങളും രാഷ്ട്രീയ സ്വാധീനവും അവര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കൊലപാതകം യാദൃച്ഛിക സംഭവമല്ല. പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരണം, അതിന് സിബിഐ അന്വേഷണം അനിവാര്യമാണ്, എസ്.ജെ.ആര്. കുമാര്‍ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: